എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/വീട്ടിൽ ഇരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിൽ ഇരിക്കാം
കോവിഡ്(കൊറോണ) എന്ന മഹാമാരി ലോകം മുഴുവൻ  വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷുക്കാലം.അപ്പു എന്ന പത്ത് വയസുകാരൻ പഠനത്തിലും മറ്റും മിടുക്കനാണ്.അവന്റെ വീട്ടിൽ വിഷു എല്ലാ വർഷവും ഗംഭീരമായി ആഘോഷിക്കാറുണ്ട്.ഈ വർഷം അങ്ങനെ ആഘോഷിക്കാനാണ് ഒരുങ്ങിയത്.പക്ഷേ ഏന്തു ചെയ്യാനാണ്?  കൊറോണ ആയിപ്പോയി.അതുകൊണ്ട് അപ്പുവിന്റെ അച്ഛൻ പറ‍‍‍ഞ്ഞു, “ഈ വർഷം വിഷു ആഘോഷിക്കുന്നില്ല".അപ്പോൾ അപ്പു ചോദിച്ചു, “എവല്ലാരും വീട്ടിൽ ഉണ്ടല്ലോ, പിന്നെന്താ ആഘോഷിച്ചാൽ?”.അച്ഛൻ പറ‍ഞ്ഞു, “മോനേ,നമ്മുടെ രാജ്യത്തും,വിദേശങ്ങളിലും കൊറോണ എന്ന പനി പടരുന്നത്  അറിഞ്ഞില്ലേ?”. അപ്പോൾ അപ്പു പറഞ്ഞു, “അറിയാം, അതു വന്നാൽ മരണം വരെ സംഭവിക്കുമെന്നും അറിയാം".അച്ഛൻ പു‍ഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “മിടുക്കൻ.നമ്മുടെ രാജ്യത്തും,മറ്റു രാജ്യങ്ങളിലും ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു.അതുകൊണ്ട് നമ്മുടെ രാജ്യത്തും,മറ്റു രാജ്യങ്ങളിലും ലോക്ഡൗൺ ആണ്.യാത്രകൾ നിർത്തി.പൊതുഗതാഗതം നിർത്തി.അഥിതി തൊഴിലാളികൾ നമുക്കുണ്ട്.അവർക്ക് നാട്ടിൽ പോകാൻ കഴിയുന്നില്ല.അവർക്ക് ഭക്ഷണം കൊടുക്കണം.എല്ലാവരും ദുരിതത്തിലാണ്.അങ്ങനെയുള്ള ഈ സാഹചര്യത്തിൽ നമ്മൾ എ‍ങ്ങനെ വിഷു ആഘോഷിക്കും? അതുകൊണ്ട് നമുക്ക് ചെറുതായി ആഘോഷിക്കാം.” അപ്പു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു, “നല്ല കാര്യമാണച്ഛാ,നമുക്ക് ഈ വിഷു ചെറുതായി ആഘോഷിക്കാം.പിന്നെ ദൈവത്തിനോട് പ്രാർത്ഥിക്കാം.ഈ ദുരന്തത്തെ അതിജീവിക്കാം.”മകന്റെ വാക്കുകൾ കേട്ട് അച്ഛൻ പറഞ്ഞു, “നമുക്ക് എല്ലാവർക്കും വീട്ടിലിരിക്കാം".പ്രളയം,നിപ്പാ വൈറസ് ഇവയെ നമ്മൾ തോല്പിച്ചപോലെ കോവിഡിനെയും നാം വകവരുത്തും,അതിനുവേണ്ടി നമുക്ക് വീട്ടിലിരിക്കാം.
ശ്രീലക്ഷ്മി എസ് പണിക്കർ
7 B എസ് വി എച്ച് എസ് പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ