എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കഴുകന്റെ കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കഴുകന്റെ കണ്ണുകൾ

കഴുകാ നീ മിഴി തുറക്കരുത്
നിന്റെ കണ്ണുകളാൽ നീ നോക്കരുത്
കാലന്റെ പോത്തിൻ പുറത്തേറി നീ
കാലം മായ്ക്കാത്ത മുറിപ്പാടുകൾ നൽകി
ചിറകുള്ള കിനാവുകൾ കെടുത്തരുത്
ചിരകാല സ്മരണകൾ ഉണർത്തരുത്
അറുത്തു നീ ചിന്തകൾ അണക്കരുത്
നാളേക്ക് ഇരുട്ടു നീ പകരരുത്
പല പല വേഷങ്ങൾ ധരിച്ചു നീ
കപടത്തരങ്ങൾ കാട്ടുമ്പോൾ
ജീവിതത്തിൽ അന്ധകാരം നീ പടർത്തുന്നു
അറുത്തു നീ ഇനിയും ഉദിക്കരുത്
രക്തം ഊറ്റി കുടിക്കരുത്
 

ഗൗരി നന്ദ
10A എസ്, വി ,എച് ,എസ് ,പൊങ്ങലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത