എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/അക്ഷരവൃക്ഷം/എരിഞ്ഞ‌ുതീര‌ുന്ന മണ്ണിൻ ത‌ുടിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

<centre>

സൂര്യകിരണങ്ങൾ തൻ
                         നേത്രങ്ങൾ
 വന്നു തൊട്ടതാണീ
                          ഭൂമിയിൽ
ചിരിവിടർന്നു നിൽക്കുമീ
                            പൂവുകൾ
കാറ്റിലാടുമീ ഭൂചാലങ്ങൾ..
 

ഭൂമീദേവിതൻ
                     വരദാനമല്ലോ
മനുഷ്യർക്കായി
   കനിഞ്ഞരുളിയതല്ലോയി
പരിസ്ഥിതി.
പ്രകൃതിതൻ നാദവും
                 ഈണവുമെല്ലാം
ഉണർന്നു കേൾക്കുമി
                      മണ്ണിൽ........

മണ്ണിൽ വിളയിക്കും
              പൊന്നിൻതരികൾ
നീലിമയായി മാറിടുന്നു.......
  മനുഷ്യർതൻ സൃഷ്ട്ടി
            അല്ലയോയീ നീലിമ.

പാരിസ്ഥിതി മലിനീകരണം
                   ഏറൂമീ നാളിൽ
പ്രകൃതിതൻ കലവറകൾ
                      തേങ്ങിടവേ...
മാനുഷ്യർതൻ ചിന്തകൾ
                         അല്ലയോ
പരിസ്ഥിതിതൻ
        വേദനതൻ കാരണം.


മനുഷ്യർതൻ സ്വാർത്ഥ
   വികാരങ്ങൾക്കുമുന്നിൽ
 നീറുന്നു
      മണ്ണിൻ ജീവകണങ്ങൾ.
  വികസനം വാഴുമീ
                       നാളുകളിൽ..
ജീവൻ തേടുകയാണീ
                     പരിസ്ഥിതി.

മാനവർ ആയിരം കാരണം
                       ചൊല്ലുമീ......
പരിസ്ഥിതിതൻ
                       നാശത്തിൻ
എങ്കിലുമോർക്കുക
             മർത്യരെ നിങ്ങൾ..
 നാശത്തിലാക്കുന്നത്
ജീവനെത്തന്നെയല്ലെയോ.

</centre>

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.