എസ്.ഡി.യു.പി.എസ്. പൊൻകുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൊൻകുന്നം

പൊൻകുന്നം കാഞ്ഞിരപ്പള്ളി താലൂക്കിൽ കോട്ടയം ജില്ലയുടെ ഭാഗമായ കേരളത്തിലെ ഒരു സെൻസസ് പട്ടണമാണ് പൊൻകുന്നം . പൊൻകുന്നം എന്നാൽ പൊൻ പർവ്വതം ( പൊൻ = സ്വർണ്ണം, കുന്ന് = പർവ്വതം) എന്നാണ് അർത്ഥമാക്കുന്നത്. കാഞ്ഞിരപ്പള്ളി , മണിമല , പാല എന്നിവയാണ് സമീപ പട്ടണങ്ങൾ\

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം ആകെ 2208 ച.കി.മീ വിസ്ത്രൃതിയുളള കോട്ടയം ജില്ല പ്രകൃത്യാ തന്നെ മലമ്പ്രദേശം, ഇടനാട്, നിമ്ന പ്രദേശം എന്നിങ്ങനെ വ്യത്യസ്തമായിരിക്കുന്നു. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും ഇടനാട്ടിൽ ഉൾപെടുന്നു. കാഞ്ഞിരപ്പളളി‌, മീനച്ചിൽ താലൂക്കുകളിൽ മലമ്പ്രദേശവും, കോട്ടയം, വൈക്കം , ചങ്ങനാശ്ശേരി താലൂക്കുകളിൽ ഇടനാടും, നിമ്ന പ്രദേശങ്ങളും ആണ്. കാഞ്ഞിരപ്പളളി, മീനച്ചിൽ താലൂക്കുകളിൽ ചെങ്കല്ല് കലർന്നും വൈക്കം താലൂക്കിലും, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളിൽ എക്കൽ കലർന്നും മണ്ണിന്റെ ഘടന കാണുന്നു. ജില്ലയിൽ തീരദേശങ്ങളില്ല.

പ്രധാന ആരാധാനാലയങ്ങൾ

ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം, പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം, മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം, ചെറുവള്ളി ദേവിക്ഷേത്രം, ഇരിക്കാട്ട്‌ ശ്രീ ഭദ്രാക്ഷേത്രം, ശ്

പ്രധാന വിദ്യാലയങ്ങൾ

ഗവ.ഹൈസ്‌കൂൾ‍, ശ്രേയസ്‌ പബ്ലിക്‌ സ്‌കൂൾ ആൻഡ്‌ ജൂനിയർ കോളേജ്‌, എച്ച്‌.എച്ച്‌.യു.പി.സ്‌കൂൾ, വി.എസ്‌.യു.പി.സ്‌കൂൾ, എസ്‌.ആർ.വി. സ്‌കൂൾ, ശ്രീവിദ്യാധിരാജാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, സെന്റ്‌ ഇഫ്രേം

ആശുപത്രികൾ

  • ശ്രീഹരി ഹോസ്പിറ്റൽ
  • ശാന്തിനികേതൻ
  • അരവിന്ദ ഹിന്ദു മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ
  • ജനറൽ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി