എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്‍കൂൾ വാർഷികദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ സ്കൂൾവാർഷികം രണ്ടായിരത്തിഇരുപത്തിമൂന്ന് ഫെബ്രുവരി ഒന്നിന് ആഘോഷിക്കുകയുണ്ടായി.പിടിഎ പ്രസിഡന്റ് എം ഡി ഷൈൻകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിൻ ഷിപ്പിയാർഡ് മുൻ ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ എൻ വി സുരേഷ് ബാബു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.സിനി ആർട്ടിസ്റ്റായ ആര്യ സലിം മുഖ്യാതിഥി ആയിരുന്നു.പൂർവ്വ വിദ്യാർത്ഥി ശ്രീദത്ത് ആർ ദാസ്,എസ്ഡിപിവൈ യോഗം പ്രസിഡന്റ് സി ജി പ്രതാപൻ,കൗൺസിലർ സി ആർ സുധീർ,വിരമിക്കുന്ന അധ്യാപകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.വിരമിക്കുന്ന അധ്യാപകരെ പിടിഎ ആദരിക്കുന്ന ചടങ്ങും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടന്നു.തുടർന്ന് നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ വൈകുന്നേരം അഞ്ചുമണിയോടെ സമാപിച്ചു.