എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


പരിസ്ഥിതി നാശം ഉയർത്തുന്ന ഭീഷണിയുടെ ആകാധം വർധിച്ചപ്പോളാണ് നാം പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കുന്നത്. പരിസരം എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണേണ്ടത്. പരിസരമലിനീകരണം ഉയർത്തുന്ന അപകട സാധ്യതകളേക്കാളെത്രയോ ഭീകരമാണ് പരിസ്ഥിതി നാശം നിമിത്തം ഉണ്ടാകുന്ന പകടങ്ങൾ ,പ്രപ‍ഞ്ചത്തിന്റെ സത്തയും അസ്‌തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണ്. ഭൂമിയുടെ നിലനിൽപ്പും ശിഥിലമാകുന്ന ഭാവിക്ക് ഭീഷണിയാണ് മുന്നിൽ നിൽക്കുന്ന ഈ ആഗോള ദുരന്തം ,മണ്ണ് ഭൂമി വായു ജലം പ്രകൃതിവിഭവങ്ങൾ മനുഷ്യൻ പക്ഷിമൃഗാദികൾ ഇവ തമ്മിലുള്ള ഐക്യം നഷ്ടപെടുമ്പോൾ ശാസ്ത്രത്തിനുപോലും കണ്ടെത്താനാവാത്ത ഭീകര പ്രവർത്തനങ്ങൾക്ക് അത് കാരണമാകുന്നു . വായുവിൽ ഓക്സിജന്റെ അളവ് കുറയുകയും പുതിയ പ്രാണവായു ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നതോടെ നാം നമ്മുടെ കഴുത്തിൽ തന്നെ കൈമുറുക്കി ആത്മഹത്യാ ചെയ്യുകയാണ്. തടാകങ്ങളും കിണറുകളും പുഴകളും എല്ലാം വിഷലിപ്തമായിരിക്കുന്നു. ലോകമനഃസാക്ഷി ഇതിനെതിരെ ഉണർന്നു പ്രവർത്തിച്ചേ മതിയാകു.വിദ്യാലയങ്ങളും സർവകലാശാലകളും ഈ ആശയങ്ങളുടെ പരിശീലനകളരികളാകണം .വിദേശികളുടെ പറുദീസയായ കേരളത്തിന് ഇന്ന് സംഭവിച്ചിട്ടുള്ള അപകടങ്ങൾ വികാരതീവ്രതയോടെ കാണുന്ന ജനത രംഗത് ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഗൗരി നന്ദന
8 സി എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം