എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

'എന്റെ ഗ്രാമം' എന്ന പ്രൊജക്റ്റ് കുട്ടികളുടെ ഒരു അന്വേഷണമായിരുന്നു, സ്വന്തം ഗ്രാമത്തെ, സ്വന്തം മണ്ണിനെ മനസ്സിലാക്കാനുള്ള ഒരു ശ്രമം. മുസിരിസ്സിന്റെ ഭാഗമായ വടക്കൻ പറവൂരിലെ ഓരോ ഗ്രാമത്തിനും ഒരു ചരിത്രം പറയുവാനുണ്ട്. അതിൽ നിന്നും ചിലത്. മലയാളത്തിലും ആംഗലേയത്തിലും കുട്ടികൾ തയ്യാറാക്കിയ ചില രചനകൾ.

കെടാവിളക്കായ കെടാമംഗലം

   അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'പ്രാദേശിക ചരിത്രരചന'യിൽ ഉപജില്ലാതതലത്തിൽ HS വിഭാഗം ഒന്നാം സ്ഥാനം ലഭിച്ച ഹരിലയ എം ആർ.

സമ്മാനാർഹമായ രചന

*ആമുഖം


        ചരിത്രം തേടിയുള്ള സഞ്ചാരം ആരംഭിക്കുമ്പോൾ നമ്മളെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്. അവിടുത്തെ ജനങ്ങൾ, വേഷം, ഭാഷ, ജാതി-മതം, സ്മാരകം, പ്രസിദ്ധർ,ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസം, ജനജീവിതം,..... ഇവയെല്ലാതിനേക്കുറിച്ചും നന്നായി മനസ്സിലാക്കിയാൽ മാത്രമേ ചരിത്ര രചന എന്നത് സാധ്യമാവുകയുള്ളൂ.

എൻ്റെ നാടും, വീടും,വിദ്യാലയവും എല്ലാം ചരിത്ര പ്രധാനമായ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു എന്നത് എന്നെ ഊറ്റം കൊള്ളിക്കുന്ന വസ്തുതയാണ്. പല ജാതി മത വേഷ ഭിന്ന ചിന്തകളുള്ള ജനങ്ങൾ നമുക്കിടയിലുണ്ട്. അതെ എൻ്റെ നാട് ക്ടാമംഗലം വ്യക്തതയോടെ പറഞാൽ കെടാമംഗലം. കെടാമംഗലം എന്ന സ്ഥലം ഭൂപ്രകൃതിയാൽ സമ്പന്നമാണ്. നെൽ വയലുകളും, ചെമ്മീൻ കെട്ടുകളും, കാവുകളും,ആരാധനാലയങ്ങളും, തോടുകളും,സാംസ്കാരിക പ്രസ്ഥാനങ്ങളാലും കെടാമംഗലം ശോഭിക്കുന്നു.അതോടൊപ്പം ചരിത്രത്തിൽ പൊൻലിപികളാൽ എഴുതപ്പെടേണ്ട സാംസ്കാരിക നായകന്മാർ ജീവിച്ച് അവരുടെ പ്രയത്നങ്ങളാൽ മറ്റ് മണ്ഡലങ്ങളിലും കഴിവ് തെളിയിക്കാൻ സാധിച്ചു.

               വളരെ അഭിമാനപൂർവ്വം ഞാൻ എന്നാൽ കഴിയും വിധം അന്വേഷിച്ചറിഞ്ഞ എൻ്റെ നാടിനെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കുറിക്കുന്നു.

*അധ്യായം-1

•സ്ഥലനാമം

കെടാമംഗലം

എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധിയുടെ പാദ സ്പർശനമേറ്റ പറവൂരിൽ, കൈതറിയുടെയും, ചരിത്ര സ്മാരകങ്ങളുടെയും,കലാസാംസ്കാരിക മേഖലകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജനങളുടെ നാട്, "പറയൻ്റെ നാട്" എന്ന് പഴയകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ഇപ്പൊൾ "വടക്കൻ പറവൂർ" എന്ന പേരിലായി. ഈ പറവൂർ താലൂക്കിലാണ് കെടാമംഗലം എന്ന കൊച്ച്ഗ്രാമാം സ്ഥിതിചയ്യുന്നത്.

കെടാമംലം എന്ന പേരിൻ്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്കറിയാൻ സാധിച്ചത്, പണ്ട് നാടുകൾ അറിയപ്പെട്ടിരുന്നത് 'മംഗലം' എന്ന പേരിലായിരുന്നു. അങ്ങനെ ഒരിക്കലും 'ഐശ്വര്യം കെടാത്ത നാട്' എന്ന രീതിയിലാണ് കെടാമംഗലം എന്ന പേര് ലഭിച്ചത്.

അധ്യായം-2

•കെടാമംഗലത്തിൻ്റെ കെടാവിളക്കുകൾ

•പി. കേശവദേവ്

     ഓടയിൽ നിന്ന് മനുഷ്യനെ കണ്ടെത്തിയ എഴുത്തുകാരൻ. പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ തകഴി, ബഷീർ, ദേവ് എന്നീ പേരുകൾ കൊണ്ടാണ് കേരളം കൂട്ടിവായിക്കുന്നത്.സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് വേണ്ടി പേനയെടുത്തവർ ദാരിദ്ര്യവും,മുതലാളിത്തവും മുഖ്യപ്രമേയമാക്കി കൃതികൾ രചിച്ചു.

മലയാള സാഹിത്യത്തിൻ്റെ മുഖ്യധാരയിലേക്ക് തെണ്ടിയും റിക്ഷക്കാരനുമൊക്കെ കയറിയത് കേശവദേവിൻ്റെ കൃതികളിലൂടെ ആയിരുന്നു. നോവലിസ്റ്റ് ചെറുകഥാകൃത്ത് തൊഴിലാളി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുകൊണ്ട് പി. കേശവദേവ് ജീവിച്ചു. "ഓടയിൽ നിന്ന്" എന്ന പ്രശസ്ത കൃതി കേശവദേവിൻ്റെ ആയിരുന്നു. തിന്മയെ ശക്തമായി എതിർത്തിരുന്ന അദ്ദേഹം തൻ്റെ ആത്മകഥയ്ക്ക് നൽകിയ പേര് "എതിർപ്പ്" എന്നായിരുന്നു.

              1904-ന് കെടാമംഗലത്ത് ജനിച്ച കേശവപിള്ള ജാതിമത ചിന്തകളിൽ നിന്നും സ്വയം മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിയപ്പോൾ സ്വന്തം പേര് കേശവദേവ് എന്നാക്കി  മാറ്റുകയും ചെയ്തു. സാഹിത്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു.

•കെടാമംഗലം പപ്പുക്കുട്ടി

        കെടാമംഗലത്തിൻ്റെ സ്വന്തം കവിയാണ് പപ്പുക്കുട്ടി. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കെടുത്ത് പറവൂരിൽ നിന്ന് ആദ്യമായി അറസ്റ്റ് വരിച്ചതും പപ്പുക്കുട്ടി ആയിരുന്നു. കെടാമംഗലത്തിൻ്റെ പുരാഗമനത്തിന് വേണ്ടി പ്രയത്നിച്ചവരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

•എൻ.ശിവൻപിളള

     സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പാലിയം സമരം നയിച്ച കെടാമംഗലത്തെ സ്വാതന്ത്ര്യസമര സേനാനി ആണ് എൻ. ശിവൻപിള്ള രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു.

•കെടാമംഗലം സദാനന്ദൻ

         കേരളത്തിൽ തന്നെ പ്രശസ്തനായ ഒരു കഥാപ്രസംഗകാരനായിരുന്നു കെടാമംഗലം സദാനന്ദൻ. ഏകദേഷം 63 വർഷ കാലത്തോളം കഥാപ്രസംഗ രംഗത്ത് ഇദ്ദേഹം സജീവസാന്നിധ്യമായിരുന്നു. 40 ലേറെ കഥകൾ ഏകദേശം 15,000- ത്തോളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് ചങ്ങമ്പഴയുടെ "രമണൻ" എന്ന നോവൽ ഏകദേശം 3500 ലും അധികം വേദികളിൽ ഒരേ കഥ ഒരു മാറ്റവും ഇല്ലാതെ അവതരിപ്പിച്ചത് കെടാമംഗലം സദാനന്ദൻ്റെ സർവ്വകാല റെക്കോർഡായികണക്കാക്കുന്നു. സിനിമ, നാടക-നടൻ,ഗാനരചയിതാവ് തുടങ്ങിയ മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച ഒരാളാണ് സദാനന്ദൻ. കഥാപ്രസംഗ രംഗത്തെ മുടിചൂടാമന്നന്മാരിലൊരാളായ ഇദ്ദേഹം കെടാമംഗലത്തിന് എന്നും അഭിമാനിക്കാവുന്ന ഒരു പൊതുസ്വതാണ്.

•മറ്റു കലാകാരന്മാർ

     കെടാമംഗലത്തിൻ്റെ  കലാസാംസ്കാരിക പാരമ്പര്യം നീണ്ട് കിടക്കുന്ന ഒന്നാണ് അത് കേശവദേവിൽ തുടങ്ങി പപ്പുകുട്ടി കെടാമംഗലം അലി, എൻ ശിവൻ പിള്ള, സദാനന്ദൻ, ഒ. യു ബഷീർ, കെടാമംഗലം വിനോദ്, കെടാമംഗലം സൈനൻ, അൻവിൻ കെടാമംഗലം............എന്നിങ്ങനെ എത്തിനിൽക്കുന്നു ഇപ്പോഴും കെടാമംഗലത്ത് നിന്നും പുതിയ കലാകാരന്മാരും കലാകാരികളും തയ്യാറാവുകയാണ്. കലാരംഗത്ത് ഒട്ടേറെ കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ് കെടാമംഗലം. പറവൂരിൻ്റെ സാംസ്കാരിക തലസ്ഥാനം എന്നും കെടാമംഗലം ചിലരിലൂടെ അറിയപ്പെടുന്നു.

*അധ്യായം-3

സാമൂഹ്യ ജീവിതത്തിലൂടെ

•കെടാമംഗലം പപ്പുക്കുട്ടി സ്മാരക ഗ്രന്ഥശാല

         എൻ്റെ നാട്ടിലെ പ്രശസ്തമായ ഒരു ഗ്രന്ഥശാലയാണ് കെടാമംഗലം പപ്പുക്കുട്ടി സ്മാരക ഗ്രന്ഥശാല. എന്തിനേറെ പറയുന്നു എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാല എന്ന് പറയാം. ഈ ഗ്രന്ഥശാല ഔദ്യോഗികമായി സ്ഥാപിതമായത് 1947-ലാണ് നവോത്ഥാന പ്രവർത്തനങ്ങളുടേയും സ്വാതന്ത്യസമര പ്രക്ഷോഭത്തിൻ്റെയും അലകൾ ഉയർന്ന നാളുകളിൽ ഒരു പറ്റം യുവാക്കൾ ചേർന്നാണ് വായനശാല എന്ന പ്രസ്ഥാനം ആരംഭിച്ചത്. ഈ നാടിൻ്റെ എല്ലാ ആവശ്യങ്ങൾക്കും തണലായി ഇന്നും ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നു.

കുട്ടികളുടെ സാമൂഹ്യബോധം വളർത്തിയെടുക്കാനും അവരെ നല്ലൊരു നാളെയ്‌ക്കായി മാറ്റാനും വേണ്ട കാര്യങ്ങൾ "ബാലവേദി" എന്ന കുട്ടികളുടെ കൊച്ചു കൂട്ടായ്മ വഴി നടത്തിപ്പോരുന്നു. ലൈബ്രറി എന്നത് പുസ്തകം എടുക്കാനും കൊടുക്കാനും മാത്രം ഉള്ളതല്ല എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇവിടത്തെ ലൈബ്രറി.പാട്ടുകാർക്കയി "പാട്ടുമാടം",യുവതലമുറയ്ക്ക് വേണ്ടി"യുവകൈരളി", സ്ത്രീകൾക്ക് "വനിതാവേദി", വയോജനങ്ങൾക്കായി "വയോജനവേദി" എന്നിങ്ങനെ ഒരു നാടിന് വേണ്ട എല്ലാം ഈ ഗ്രന്ഥശാല വഴി കടന്നുപോകുന്നു. ഉയിർത്തെഴുന്നേൽപ്പിൻറെ വിജയഗാഥകൂടിയാണ് ഈ ഗ്രന്ഥശാല അക്കാലം മുതൽ തന്നെ നാടിൻ്റെ വെളിച്ചമായി മാറിയ ഗ്രന്ഥശാല നാടിൻ്റെ സാമൂഹ്യവും സാംസ്കാരികവുമായ വളർച്ചയ്ക്ക് ഗണ്യമായ പങ്ക് വഹിക്കുന്നു. ഈ നാടിൻ്റെ കെടാവിളക്കായി ഇന്നും പ്രവർത്തിച്ച് പോരുന്നു.

•ജി. എൽ. പി. എസ് കെടാമംഗലം സ്കൂൾ

        കെടാമംഗലത്തിൻ്റെ മറ്റൊരു പൊതുസ്വത്താണ് ഈ വിദ്യാലയം.100 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിൻ്റെയും നാട്ടുകാരുടെയും എല്ലാവിധ സഹകരണത്തോടെ വളരെ വിപുലമായി പ്രവർത്തിച്ച് പോരുന്നു എറണാകുളം ജില്ലയിലെ  മികച്ച പ്രൈമറി വിദ്യാലയത്തിൻ്റെ ലിസ്റ്റ് എടുത്താൽ അതിൽ കെടാമംഗലം സ്കൂളും കാണാം.1917-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്; ഇന്ന് ഹൈടെക് ക്ലാസ്സ്റൂമുകളാൽ വളരെ മനോഹരമാണ്.

•തൊഴിൽ

        കയർപിരി,മത്സ്യബന്ധനം, എന്നിവയാണ് പരമ്പരാഗത തൊഴിൽ. കൊയ്ത്തും മെതിയുമെല്ലാം ഒരു ഭാഗത്ത് നടന്നിരുന്നു.

•യാത്ര

യാത്ര പൊതുവേ കാൽനടയായിരുന്നു, അതുപോലെ തോടുകളും, പുഴകളും കൊണ്ട് ചുറ്റപ്പെട്ട നാടായതിനാൽ വള്ളങ്ങളും ഉപയോഗിച്ചിരുന്നു. ചരക്കുകൾ കൊണ്ടുപോകുവാൻ എളുപ്പം വള്ളത്തിലായിരുന്നു.

•ജാതി, ഭാഷ

          ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്ലിം, തുടങ്ങിയ ജാതി മത വിശ്വാസികൾ ഈ നാട്ടിൽ ഉണ്ട്.നിരവധി ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നു: ആരോഗ്യമാതാ പള്ളി, തലക്കാട്ട് ദേവീ ക്ഷേത്രം, കുടിയാക്കുളങ്ങര ക്ഷേത്രം, വാണീവിഹാരം ക്ഷേത്രം,കെടാമംഗലം പള്ളി,...........200 മീറ്റർ ചുറ്റളവിൽ 3 വിവിധ മത വിശ്വാസികൾ ആരാധിക്കുന്ന ആരാധനാലയങ്ങൾ ഉള്ളത് കെടാമംഗലത്തിൻ്റെ മതസൗഹാർദ്ദം തുറന്നു കാണിക്കുന്നു. മലയാളം ആണ് ഇവിടത്തെ ഭാഷ.

*നന്ദി

        എൻറെ നാടിനെ കുറിച്ച് എനിക്ക് ചരിത്ര രചന എഴുതാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. എനിക്ക് കഴിയും വിധത്തിൽ പലരിൽ നിന്നും ശേകരിച്ച വിവരങ്ങൾ ചേർത്താണ് ഞാനീ ഒരു രചന തയ്യാറാക്കിയിട്ടുള്ളത്.

ഹരിലയ എം. ആർ

10H

SNV SKT HSS N.Paravur

അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'പ്രാദേശിക ചരിത്ര രചന'യിൽ അക്ഷിത് വി പ്രഭു എന്ന കുട്ടിക്ക് മൂന്നാം സ്ഥാനം കിട്ടിയ രചന. ചേന്ദമംഗലം എന്ന സ്ഥലത്തെ കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട്.(ആംഗലേയ ഭാഷയിൽ ഉള്ളത്)

Chendamangalam

Chendamanagalam is a small town and a panchayat in paravur taluk, Ernakulam district in the state of kerala, India. It is about 23Km from Ernakulam. Chendamanagalam was part of Kanayanur Taluk, of the erstwhile Cochin state. The Panchayat was formed in 1914. This place is a meeting place  of cultural diversity. Jews, Christains, Muslims and several of the distinct hindu castes lived here harmoniously. Chendamangalam  was the residence place of the then prime ministers of cochin(Paliath Achans). Chendamanagalam is famous for its weaving heritage. There are more than 600 weavers who work on looms at their homes in paravur and chendamangalam regions. Paliyam palace, Jewish Synagogue are main tourist attractive places of chendamangalam and has been included in the Muzris project of State Government.

The Jews

The Jews arrived in chendamangalam after the destruction of the second temple and the final disolation of jerusalam in (AD 69) and founded a colony . The synagogue was built in 1641AD and is in a peaceful wooded area. The Jewish community migrated to Israel in the 1950’sand 1960’s. Their synagogue is presently maintained by the archaeology department.

Paliath Achans

From 1663 to 1809 prime ministers of cochin, paliath achans, resided at chendamangalam. The paliam palace, residence of Paliath achans, hereditary prime ministers to the former maharajas of kochi, is one of the arechitectural splendours of kerala. The palace is over 450 years old and houses a collection of historic documents and relics.

Vypeenkotta Seminary

Remians of the vypeenkotta seminary built for Syrians in the 16th century by the Portuguese adjacent to the seminary is an old Syrian catholic church built in 1201. It is also the site of first printing press in india.

Paliam Sathyagraha

Paliam satyagraha was an important incident in the history of kerala which resulted in the temple entry proclamation in cochin state. Paliyam satyagraha is the first post-independence satyagraha organized in the state of kerala.

Barter System(Mattachanda)

Mattachanda , an annual fair conducted every year on the eve of vishu, reminiscent of past history when people came from near and far to buy their domestic  needs such as food ingrediants, condiments, cutlery, pottery and furniture in exchange for their agricultural produce or hand made products, even though now all transactions are in cash.

Religious Harmony

The hillocks at kottayil kovilakam are unique as the site of a hindu temple, a Syrian Christian church, a mosque and a restored Jewish Synagogue all within 1km of each other.

Places of worship

Sree venugopala Krishna swami temple, Chendatrikkovu Vishnu temple, Arankavu Subramanian temple, Holy Cross Chruch kottayil kovilakam, Puthiyathrikovu shiva temple, Paliyam Bhagavathi temple, Arankavu Shasta temple are famous worship places in chendamangalam.

കരുമാലൂർ

അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'പ്രാദേശിക ചരിത്ര രചന'യിൽ അനഘ എ നായർ പറവൂരിലെ കരുമാലൂർ എന്ന സ്ഥലത്തെ കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട്.(ആംഗലേയ ഭാഷയിൽ ഉള്ളത്)

PLACE MYTH

INTRODUCTION

I am Anakha.A.Nair. I am residing in Karumalloor, a beautiful village in Paravur Taluk. It is located near the banks of river Periyar. There are plenty of Paddy fields, lakes, rivers, streams, etc which adds to the scenic beauty of Karumalloor.

I belong to the Sneha Sangamam Residence Association which is in the 6th ward of Karumalloor. Our Panchayat President is Mrs Sreelatha Lalu and our Ward Member is Mrs Beena Babu.

We have got all facilities in our Village like health centers, Ayurveda Nursing home, Smile dental clinic, Labs, Medical shops, Supermarket, Vegetable - Fruits shops, Educational Institutes, Places of Worship etc.

ABOUT KARUMALLOOR

Karumalloor is a Village in Alangad Block, Paravur Taluk, Ernakulam District in the Indian state of Kerala. Karumalloor is situated in the highway connecting North Paravur with Aluva. This road is a Nationalized route of KSRTC and plenty of buses connecting North Paravur with eastern parts of Ernakulam District are running.

It is situated 6 km from Paravur and 6 km from Aluva. It is located 24 km towards North from District Head quarters Kakkanad. 4 km from Alangad. 229 km from state capital Trivandrum. This place is on the border of the Ernakulam District and Thrissur District. Alangad(4 km), Chengamanad(6km), Kottuvally(6km), Vedimara(6km), Aarankaavu(7km) are the nearby villages to Karumalloor. Karumalloor is surrounded by Paravur block towards North, Chendamangalam Block towards West, Parakkadav Block towards East, Edappally Block towards South.

HISTORY

Karumalloor was under Ayirur village Union. The Panchayat was formed in 1953. The Village was famous for Agricultural tools and even people from the North came to buy these products. The Village consists of large tracts of Paddy fields. Karumalloor is bounded by distributaries of the river Periyar. The Panchayat is mainly a Rice - based Agrarian economy. karumalloor pin code is 683511 and Postal head office is Alangad.

FERRIES

* Mambra - Wayalkara

* Mattupuram - Chowkakadav

LOCALITIES

U.C College, Veliyathunadu, Parana, Aduvathuruth, Mattupuram, Manjaly, Kallikuzhy, Manakkapady, Thattampady, Millupady, Kaduvappadam,  Mariyapady, Paruvakkad, Vayalodam, Chettikkad, Thekkenthazham, Karukunnu, Kottapuram.

LANDMARKS

* Karumalloor Panchayat      Office ( Government office)

* Community Development   Society ( Government office)

* Krishi Bhavan ( Government office)

* Family Health Center Karumalloor ( Hospital, 100m  North West)

* Karumalloor Masjid ( Mosque , 110m North west)

* Ayurveda Nursing home ( Clinic)

* Smile Dental Clinic

* EMS Memorial Auditorium ( Event venue)

* Margin Free Supermarket

* S River Resorts

EDUCATIONAL ORGANIZATIONS

* Alangad Jama Ath Public School

* Union Christian College

* Holy Matha College, Manakkapady

* SNGIST, Thekkenthazham

* The Alwaye Settlement H.S. School

* K.E.M.H.S , Kottapuram

* FMCT HS, Manakkapady

* MIUP School Veliyathunadu

* Govt LP School Manakkapady

* At Little Teresa's UPS Thattampady

PLACES OF WORSHIP

* Kanjirakaattu Bhagavathy Temple, Karumalloor

* St. Joseph's Church, Manakkapady

* St. Thomas Church, Thattampady

* Alangad Juma Masjid

* Karipuram Sreekrishna Temple

* Narayanamangalam Dharma Shasta Temple

* Karumalloor Masjid

* East and West Veliyathunadu Juma Masjid

* Purapillikavu Bhagavathy Temple

* Alungal Bhagavathy Temple

* Thiruvalloor Mahadeva Temple

Submitted by

Anakha.A.Nair

6F

SNV Sanskrit HSS

North Paravur