എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര/അക്ഷരവൃക്ഷം/ഒരു വിഷു കാലം(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വിഷു കാലം

മീനുകുട്ടി അതിരാവിലെ തന്നെ എഴുനേറ്റു വിഷുക്കണി കണ്ടു തൊഴുതു. പിന്നെ അവൾ കുളിച്ചൊരുങ്ങി പഴയപാട്ടുപാവാടയും ബ്ലൗസുമിട്ട് തൊടിയിലേക്കിറങ്ങി. മാവിൻചോട്ടിലേക്കാണ് അവൾ പതിവുപോലെ പോയത്, മാങ്ങപറിക്കുവാനായി. പക്ഷെ അവളെ നിരാശയാക്കികൊണ്ടു ഒറ്റ മാങ്ങ പോലും അവിടെയില്ല. പാവം മീനു അവൾക്കുവല്ലാതെ സങ്കടമായി. വെറുതെ അവൾ ആ മാവിലേക്കു നോക്കി ചോദിച്ചു "മാവേ എനിക്കൊരു മാങ്ങ തരുമോ ".മാവ് എങ്ങനെ മാങ്ങ നൽകാൻ !ഏതോ സിനിമയില് കണ്ട രംഗം അവൾ ആവർത്തിച്ചതാണ്. നിരാശയോടെ അവൾ വീട്ടിലേക്കു മടങ്ങി. അവിടെ അമ്മ വിഷു സദ്യ ഒരുക്കുന്ന തിരക്കിലാണ്. അച്ഛൻ രാവിലെ തന്നെ പുറത്തേക്കു എവിടേക്കോ പോയിരിക്കുന്നു. അവൾ കൃഷ്ണ വിഗ്രഹത്തിനു അരികിൽ വന്ന് പ്രാർത്ഥിച്ചു ന്റെ കൃഷ്ണാ ഇന്ന് എനിക്കൊരു മാങ്ങ പോലും കിട്ടിയില്ലലോ. കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ ഭഗവാൻ വേഗം സാധിച്ചു കൊടുക്കുമെന്നല്ലേ. അത്ഭുതം എന്ന് പറയട്ടെ. അതാ മീനുവിന്റെ അച്ഛനൊരു കവറുമായി വീട്ടിലേക്കു കയറിവരുന്നു.അവൾ ഓടിപോയി കവർ വാങ്ങിനോക്കി. ഒരു കവർ നിറയെ മാങ്ങകൾ. സന്തോഷത്താൽ ആ കുഞ്ഞിക്കണ്ണുകൾ തിളങ്ങി. ഭക്തിയോടെ അവൾ കൃഷ്ണ വിഗ്രഹത്തിലേക്കുനോക്കി.

മീനാക്ഷി ജയൻ ജയൻ
7 എ എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ