എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/നല്ല പാഠം പഠിപ്പിച്ച കൊറോണ
നല്ല പാഠം പഠിപ്പിച്ച കൊറോണ
ഉണ്ണിക്കുട്ടനു ഭയങ്കര ബോറടിയാണ്.അവൻ കുറെ നേരം ടി വി കണ്ടു. അമ്മ അടുക്കളയിൽ ജോലികൾ ചെയ്യുന്നു.അപ്പുപ്പനും അച്ചനും വാർത്ത കാണുകയാണ്. ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി. അവന്റെ പുന്നാര നായ്ക്കുട്ടി അവനെയും കാത്ത് പടിക്കൽ നിൽക്കുന്നുണ്ടായിരുന്നു. അവനെ വാരി പുണരാൻ പോയപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മയുടെ നീണ്ട വിളി. " ഉണ്ണീ... ഇപ്പൊ അവനെ എടുക്കണ്ട മോനെ....വളർത്തു മൃഗങ്ങളുമായി അകലം പാലിക്കണം എന്ന് വാർത്തയിൽ പറഞ്ഞത് നീയും കേട്ടതല്ലേ...." ഉണ്ണിക്ക് ദേഷ്യം വന്നു.അവൻ പിറുപിറത്തു. "ഓ..... ഈ കൊറോണയെ കൊണ്ട് തോറ്റല്ലോ..പുറത്തേക്ക് ഇറങ്ങാൻ പാടില്ലാ... പട്ടിയെ തൊടാൻ പാടില്ലാ..എന്തൊരു കഷ്ടമാണ്.. ഈ വീട്ടിൽ ഇരുന്നു മടുത്തു..." അവൻ റോഡിനടുത്തേക്ക് നടന്നു. വിജനമായ റോഡ്. റോഡിൽ ആരുമില്ല. ഇടക്കിടെ ഓരോ പോലീസ് ജീപ്പ് പോകുന്നു. മാനം ഇരുട്ട് മൂടി തുടങ്ങി.ഉണ്ണി വീട്ടിലേക്ക് കയറി.മേലുകഴുകിയ ശേഷം അവന്റെ പ്രിയപ്പെട്ട കാർട്ടൂൺ കണ്ടു. അച്ഛൻ വാർത്ത വച്ചപ്പോൾ എഴുന്നേറ്റ് ഭക്ഷണം കഴിക്കാനായി ചെന്നു. " ഉണ്ണീ പോയി കൈ കഴുകി വരൂ..." അമ്മയുടെ ശകാരം. "ഞാൻ കഴുകിയതാണമേ" ഉണ്ണി കള്ളം പറഞ്ഞു. അമ്മ ഭക്ഷണം വിളംബി. ഉണ്ണി അത് കഴിച്ച ശേഷം ഉറങ്ങാനായി കിടന്നു. അവനു പക്ഷേ ഉറക്കം വന്നില്ല. അവന്റെ മനസ്സ് നിറയെ കൊറോണയെ കുറിച്ചുള്ള ചിന്തകളായിരുന്നു.എപ്പഴോ അവൻ പതുക്കെ മയങ്ങി പോയി. പെട്ടെന്ന് ആരുടെയോ വിളി. "ഉണ്ണീ...ഒന്ന് എണീക്കു...." . "ആരാ?..." " ഞാനാ കൊറോണ..." ഉണ്ണിക്ക് അത്ഭുതമായി. "എന്തിനാ ഇങ്ങോട്ട് വന്നേ.."ഉണ്ണി ചോദിച്ചു. "ഉണ്ണിക്ക് എന്നോട് ദേഷ്യമാണല്ലേ...എന്ത് ചെയ്യാനാ ഉണ്ണി... നിങ്ങൾ മനുഷ്യരുടെ പ്രവർത്തി കാരണമല്ലേ എനിക്ക് ഈ ഭൂമിയിലേക്ക് വരേണ്ടി വന്നത്.." കൊറോണ പറഞ്ഞു. "എന്ത് പ്രവർത്തി കാരണം.." ഉണ്ണി ചോദിച്ചു. "എന്റെ കൂടെ വരൂ....ഞാൻ കാണിച്ചുതരാം..." ഉണ്ണി കൊറോണയോടൊപ്പം പുറത്തേക്ക് ഇറങ്ങി. കൊറോണ അവനെ അവന്റെ വീടിനടുത്ത് കെട്ടി കിടക്കുന്ന മലിന ജലവും കുന്നുകൂടി കിടക്കുന്ന മാലിന്യവും കാണിച്ച് കൊടുത്തു. എന്നിട്ട് പറഞ്ഞു.... "ഉണ്ണീ... നിങ്ങൾ ഇങ്ങനെ പരിസരവും ജലസ്രോതസ്സുകളും മാലിനമാക്കുമ്പോളാണ് എന്നെ പോലുള്ള പകർച്ചവ്യാധികൾ ഈ ലോകത്ത് ഉണ്ടാകുന്നത്....ഇന്ന് അമ്മയോട് ഉണ്ണി കള്ളം കൈ കഴുകി എന്ന് കള്ളം പറഞ്ഞില്ലേ..അതുപോലെ വ്യക്തി ശുചിത്വം പാലിക്കാതെ ഇരിക്കുമ്പോഴാണ് ഞങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് കയറുന്നത്...." ഉണ്ണിക്ക് കുറ്റബോധം തോന്നി. ഉണ്ണി പറഞ്ഞു. "അയ്യോ.. കൊറോണ... എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു..ഇനി ഞാൻ അതെല്ലാം കൃത്യമായി ചെയ്തോളാം.. ബോറടി മാറ്റാൻ പരിസരം വൃത്തിയാക്കുകയും ചെയ്യും..ഇങ്ങനെ ഓക്കെ ചെയ്താൽ കൊറോണ ഈ ലോകം വിട്ട് പോകുമോ?...." ഉണ്ണി ചോദിച്ചു. കൊറോണ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ഉണ്ണി മാത്രമല്ല... ഈ ലോകത്തുള്ള എല്ലാവരും വ്യക്തി ശുചിത്വംപാലിക്കുകയും എന്നെ പ്രതിരോധിക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം...അങ്ങനെ എല്ലാവരും ഒറ്റകെട്ടായി എന്നെ പ്രതിരോധിക്കുമ്പോഴേ ഞാൻ ഈ ലോകം വിട്ട് പോകുകയുള്ളൂ..." "ശെരി കൊറോണ.... ഞാൻ ഇനി മുതൽ കൊറോണ പറഞ്ഞ പോലെ എല്ലാം ചെയ്യും.." പെട്ടെന്ന് ആരോ വിളിക്കുന്ന പോലെ ഉണ്ണിക്ക് തോന്നി.. ഉണ്ണീ.... ഉണ്ണീ.... നീ ഇതുവരെ എഴുന്നേറ്റില്ലെ..... അമ്മയുടെ വിളി ആയിരുന്നുഅത്... അപ്പോഴാണ് താൻ ഇതുവരെ സ്വപ്നം കാണുകയായിരുന്നു എന്ന് ഉണ്ണിക്ക് മനസിലായത്.. എങ്കിലും കൊറോണക്ക് വാക്ക് കൊടുത്ത പോലെ ഉണ്ണി എല്ലാം ചെയ്തു.. >
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ