എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രധിരോധവും പരിസ്ഥിതിസംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രധിരോധവും പരിസ്ഥിതിസംരക്ഷണവും

നാം   രോഗപ്രതിരോധത്തിന്റ ഭാഗമായി ആദ്യം സ്വീകരിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വം. അതോടൊപ്പം നാം പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതു  വളരെ അനിവാര്യമാണ്. നമ്മുടെ ലോകം മുഴുവൻ ഒരു മഹാമാരിയായി ആഞ്ഞുവീശികൊണ്ടാണ് കോവിഡ് 19 എന്ന ഭീകരന്റെ വരവ്. ഇതിനെ ചെറുത്തുനിർത്താൻ വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാത്രമാണ്  ഒരു പ്രതിവിധിയായിട്ടുള്ളത്. നാം ഒരുമയോടെ നിന്ന് പ്രവർത്തിക്കുകയും സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു വീടിനുള്ളിൽ   കഴിഞ്ഞുകൊണ്ട് സഹകരിക്കുകയും ചെയ്താൽ തീർച്ചയായും നമുക്ക് ഈ മഹാമാരിയെ കീഴടക്കാൻ കഴിയും.

 

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ  നാം നമ്മുടെ ജീവനെയാണ് സംരക്ഷിക്കുന്നത്. എന്നും നാം പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ, മലകൾ ഇടിച്ചുനിരത്തുന്നതിലൂടെ,പാടം നികത്തുന്നതിലൂടെ, ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ, ഞാൻ പരിസ്ഥിതിയെ വീണ്ടും വീണ്ടും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓർക്കുക, സർവം സഹയായ ഭൂമിക്കും സഹനത്തിന് ഒരതിരുണ്ട്. മനുഷ്യരുടെ പരിസ്ഥിതിയോടുള്ള അതിക്രമത്തിന്റെ ഫലംമാണ്  നാം മനുഷ്യർ തന്നെ കാലാവസ്ഥാ വ്യതി യാനമായും കോവിഡിനെ പോലുള്ള മഹാ രോഗങ്ങളായും അനുഭവിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
വ്യക്തി ശുചിത്വം പോലെ തന്നെ പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധത്തിന്റെ ഒരു അവശ്യ ഘടകമാണ്. മലിന ജലത്തിലൂടെ, മാലിന്യ കൂമ്പാരത്തിലൂടെ നാം  മനുഷ്യർ ഇന്ന് രോഗങ്ങൾക്കായി വഴിയൊരുക്കുന്നു. പരിസ്ഥിതിയോട് നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിച്ചാൽ തന്നെ രോഗരഹിതമായ ഒരു നാളെയെ നമുക്ക് മെനഞ്ഞെടുക്കാം.

 

രോഗം വരുമ്പോൾ ചികിത്സ നടത്തുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ് നല്ലത്. അതിനായ് വ്യക്തി ശുചിത്വം പാലിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക. 
"മാറ്റുവിൻ ചട്ടങ്ങളെ സ്വയം, അല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെത്താൻ "മഹാകവി കുമാരനാശാന്റെ വരികളാണിവ. നമ്മെ മറ്റുന്നതിനു മുൻപ് നാം സ്വയം ചട്ടങ്ങൾ മാറ്റുക. പരിസ്ഥിതിക്കെതിരായ ചൂഷണം നമ്മെ മാറ്റുന്നതിന് മുൻപ് നാം സ്വയം നമ്മുടെ ചൂഷണം ചെയ്യാനുള്ള മനസ്സാകുന്ന ചട്ടങ്ങളെയാണ് ഈ സന്ദർഭത്തിൽ മാറ്റിയെടുക്കേണ്ടത്. രോഗ രഹിതമായ ഒരു നാളേക്കുവേണ്ടി നമുക്കൊരുമിക്കാം- പരിശ്രമിക്കാം - ഒടുവിൽ വിജയിക്കാം.ഒത്തുചേരുവിൻ - കൈകൾ കോർക്കുവിൻ.

Subjith
8:A എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം