എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ലോകം ച‍ുറ്റി കൊറൊണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ച‍ുറ്റി കൊറൊണ

2019 എന്ന അതിമനോഹര വർഷത്തിന്റെ അവസാന നാളുകൾ. ലോകമെങ്ങ‍ും പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അതിമനോഹരമായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു .അപ്രതീക്ഷിതമായി ലോകരാജ്യങ്ങളൽ ആശങ്ക പിടിപെട്ടു. കാരണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഇത്തിരി കുഞ്ഞൻ കൊറോണ എന്ന ഓമനപ്പേരുള്ള കോവിഡ് 19 വൈറസ് .

അതിവേഗം ഈ വൈറസ് ലോക രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കാൻ തുടങ്ങി. ചൈനയിലെ വുഹാനിലാണ് കോവിഡിന്റെ പ്രഭവകേന്ദ്രമെന്ന് പറയപ്പെടുന്നു .വുഹാനിലെ മത്സ്യ മാംസ മാർക്കറ്റിൽ വില്പന നടത്തിയിരുന്ന ഒരു വൃദ്ധനിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. സാധാരണ പനിയും ചുമയുമായി എത്തിയ അദ്ദേഹത്തിൽ പ്രത്യേകതരം വൈറൽ ന്യൂമോണിയായുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.ഇതേ ലക്ഷണങ്ങളോടെ അനവധി ആശുപത്രികളിലും രോഗികൾ എത്തിയതായി റിപ്പോർട്ടുകൾ വന്നു. ഈ വൈറസ് രൂപീകരണത്തിന് കാരണമായ വുഹാനിലെ മാർക്കറ്റ് ചൈനീസ് ഗവൺമെൻറ് അടച്ചു പൂട്ടി. ഈ വൈറസ് മനുഷ്യരിൽ എത്തുന്നത് ശരീര (സവങ്ങളിലൂടെയാണ്. വാക്സിൻ ഇല്ലാത്ത ഈ വൈറസ് നിയന്ത്രിക്കാൻ വ്യക്തി ശുചിത്വത്തിലൂടെയും സമൂഹത്തിൽ നിന്ന് അകന്ന് നില്ക്കുന്നതിലൂടെയും മാത്രമേ സാധിക്കൂ എന്നു മനസ്സിലാക്കി രാജ്യങ്ങൾ ക്വാറൻറിൽ എന്ന മാർഗ്ഗം സ്വീകരിച്ചു. രോഗത്തിൽ അകപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കാൻ തുടങ്ങി. പല രാജ്യങ്ങളിലും രോഗത്തിന്റെ പിടിയിലമർന്നവരിൽ പലരും രോഗത്തിന് കീഴടങ്ങി. വൈറസിന്റെ സാന്നിധ്യം ഓരോ രാജ്യത്തിന്റെയും ആശങ്കയും ജാഗ്രതയും വർദ്ധിപ്പിച്ചു. കോവിഡ് 19 വൈറസ് മനുഷ്യരാശിയുടെ വിനാശത്തിനെത്തിയതെന്ന് പറയപ്പെടുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ് 1918-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ വർഷാവസാനത്തിൽ വന്നു പോയ കോവിഡ് 19 ന്റെ രൂപത്തിലുള്ള സ്‍പാനീഷ് ഫ്ലൂ എന്ന രോഗം കോടിക്കണക്കിന് യൂറോപ്യൻ ജനതയുടെ മരണത്തിന് കാരണമായിത്തീർന്നു. സ്പാനീഷ് ഫ്ലൂ എന്ന രോഗത്തിന്റെ 102 -ാം വർഷത്തിലാണ് കൊറോണ എന്ന വൈറസ് മനുഷ്യരാശിക്ക് വീണ്ടും വിനയാകുന്നത്.

രാജ്യങ്ങളിൽ മാത്രമല്ല കായിക രംഗത്തും കൊറോണ തരംഗം സൃഷ്ടിച്ചു.പ്രസിദ്ധരായ പല കായിക താരങ്ങളും ഈ വൈറസിൻ്റെ പിടിയിലായി. ചരിത്രത്തിലാദ്യമായി ലോകരാജ്യങ്ങൾ ഒത്തൊരുമിക്കുന്ന ഒളിംബിക്സ് മാറ്റി വയ്ക്കുകയുണ്ടായി.

പല രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും കോവിഡിന്റെ സാന്നിധ്യം ദൃശ്യമായി.മറ്റു രാജ്യങ്ങളുടെ മാർഗ്ഗം സ്വീകരിച്ച് ഇന്ത്യയും സാമൂഹിക അകലം പാലിച്ച് കൊറോണ എന്ന രോഗത്തെ ദിനംപ്രതി പ്രതിരോധിച്ചു കൊണ്ടിരുന്നു. ഈ അവസരത്തിൽ നമ്മുടെ കർത്തവ്യം സാമൂഹിക അകലം പാലിച്ച് മാനസിക അടുപ്പം ഉറപ്പിക്കുകയും ഈ രോഗത്തെ മറികടക്കാൻ പ്രയത്നിക്കുകയും ചെയ്യുകയെന്നതാണ്.ഈ മഹാമാരിയുടെ മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ കുറവാണെന്നതിന് കാരണം നമ്മുടെ കൊച്ച‍ുനാട്ടിലെ ജനങ്ങളുടെ ഒത്തൊരുമയാണ് .

ലോകം മുഴുവൻ ചെറുത്തു നിൽക്കും!!! നമുക്കും കൂടെ നിൽക്കാം കോവിഡെന്ന മഹാമാരിയെ ചെറുക്കാം. അതിജീവിക്കാം. ആരോഗ്യ ലോകത്തേക്ക് കുതിച്ചുയരാം .

ആത്മജ കെ.രാജൻ
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം