എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പൊട്ടിക്കാം ഈ ചങ്ങല
പൊട്ടിക്കാം ഈ ചങ്ങല
നമ്മുടെ നാടിനെ ഭീതിയിലാഴ്ത്തി ഒരു നരഭോജിയായി നാടിനെ നടുക്കിയ കോവിഡ് 19 എന്ന മഹാവ്യാധി കുറിച്ചാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്. ലോകരാഷ്ട്രങ്ങളെ നടുക്കിയ കൊറോണ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപുറപ്പെട്ടപ്പോൾ നാം അറിഞ്ഞില്ല നമ്മുടെ ഉറ്റവരുടെ ഉടയവരുടെയും ജീവൻ ബലിയർപ്പിക്കണമെന്ന് നമ്മുടെ സർക്കാർ സഹായ ഹസ്തങ്ങളുമായി സർക്കാർ വരുമ്പോഴും നമ്മൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട് നാളെ എന്ന ദിവസങ്ങളിൽ നാം ഓരോത്തരും കരുതലോടെ മുന്നോട്ട് പോകണമെന്ന കാര്യം. നമ്മുക്ക് വേണ്ടി നമ്മുടെ നന്മയ്ക്കു വേണ്ടി നമ്മുടെ സർക്കാർ പറയുന്ന ഓരോ കാര്യങ്ങളും കേട്ടു ഈ മഹാമാരി എന്നാ വ്യാധിയെ ഒഴിച്ച് കളയണം. നമ്മൾ ഓരോത്തരും കൈകൾ കഴുകി വൃത്തിയോടുംകൂടി ഇരിക്കുന്നത് ഈ മഹാമാരിയിൽ നിന്നും ഒരു സംരക്ഷണമാണ് നമ്മൾ ഓരോത്തരും ചെയ്‌യേണ്ടത് ഇതു നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്. അത് പോലെ വീട്ടിൽ നിന്നും ആവശ്യങ്ങൾക്കു മാത്രം വെളിയിൽ പോകുക. വെളിയിൽ പോകുമ്പോ സുരക്ഷാമാര്ഗങ്ങള് പാലിക്കുക. വിട്ടിൽ ഇരിക്കുന്ന സമയങ്ങളിൽ ചെറിയ ചെറിയ ജോലികൾ ചെയ്‌യുക കൃഷി പോലുള്ള ജോലി ചെയ്താൽ നമ്മുക്ക് പിന്നീടുള്ള കാലങ്ങളിൽ അത് നല്ല ഒരു ഉപകാരം ആകും. അതുപോലെ നമ്മളെക്കാളും കഷ്ടം അനുഭവിക്കുന്ന പാവങ്ങളെ സഹായിക്കാനും അവരുടെ ആവശ്യങ്ങളും അറിഞ്ഞു അവരെ സഹായിക്കാനും ആകണം. ഓരോത്തരും ഒരു മീറ്റർ അകലം പാലിക്കേണ്ടതും മാസ്ക്. ഗ്ലാവ്സ് പോലെയുള്ളവ ഉപയോഗിക്കാൻ ശീലിക്കുക.ഇതു പറഞ്ഞു കൊണ്ട് എന്റെ ഈ ലോകത്തെ നടുക്കിക്കൊണ്ടു ഇരിക്കുന്ന മഹാമാരിയെ കുറിച്ചുള്ള എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ