എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കളിക്കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കളിക്കൂട്ടുകാർ

ഒരിടത്തൊരിടത്ത് ഒരു അണ്ണാനും ഉറുമ്പും ഉണ്ടായിരുന്നു . അവർ നല്ല കൂട്ടുകാരായിരുന്നു. ഒരിക്കലും പിരിയാത്ത കൂട്ടുകാർ. ഒരമ്മപെറ്റ മക്കളെപ്പോലെയാണ് അവരുടെ സ്നേഹം . അങ്ങനെയിരിക്കെ ഒരു ദിവസം അണ്ണാൻ മരച്ചില്ലയിലൂടെ ഓടിച്ചാടി പോവുകയായിരുന്നു. ഉറുമ്പ് നിലത്ത് നിന്ന് നോക്കുകയായിരുന്നു. അണ്ണാന് ഭയങ്കര വിശപ്പ്. ഉറുമ്പ് ചോദിച്ചു: എന്താ സുഹൃത്തേ ചാട്ടം നിർത്തിയത് ? അണ്ണാൻ പറഞ്ഞു: എനിക്ക് വല്ലാതെ വിശക്കുന്നു. അങ്ങനെ അണ്ണാനും ഉറുമ്പും നടന്ന് നടന്ന് പുഴക്കരയുടെ അടുത്തെത്തി. അണ്ണാൻ്റെ വാല് തട്ടി ഉറുമ്പ് പിറകോട്ട് പോയി. അണ്ണാൻ ഓടിച്ചെന്ന് ഉറുമ്പിനോട് പറഞ്ഞു : ക്ഷമിക്കണം സുഹൃത്തേ... അത് സാരമില്ല, ഞാനൊരു തേന്മാവിൻ കൊമ്പത്ത് മാമ്പഴം നിൽക്കുന്നത് കണ്ടിട്ടുണ്ട്, അണ്ണാൻ പറഞ്ഞു. ഏതാണ് ആ മരം ? ഞാൻ പോയി എടുത്തു കൊണ്ടുവരാം. അങ്ങനെ അണ്ണാൻ മാമ്പഴം എടുക്കാൻ പോയി. അവിടെ മാങ്ങയ്ക്ക് ഒരു കുറുമ്പി കാക്ക കാവൽ നിൽക്കുന്നുണ്ടായിരുന്നു. അവർ രണ്ടും തർക്കമായി. ആ തക്കം നോക്കി ഉറുമ്പ് കുറുമ്പി കാക്കയുടെ കാലിനൊരു കടി കൊടുത്തു. വേദന കൊണ്ട് കരഞ്ഞ് കാക്ക നിലത്ത് വീണു. അണ്ണനും ഉറുമ്പും മാമ്പഴം തിന്നു രസിച്ചു. ഗുണപാഠം: കൂട്ടുകാരേ ഒത്തു പിടിച്ചാൽ മലയും പോരും.

ശുഹൈബ്
നാലാം തരം എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ