എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/സായംസന്ധ്യ തൻ സാഗരം

Schoolwiki സംരംഭത്തിൽ നിന്ന്
സായംസന്ധ്യ തൻ സാഗരം


ഹാ തിരമാലകൈകൾക്കെന്തൊരുന്മേഷ-
മുത്സാഹമീ സായംസന്ധ്യയിൽ തൻ തേജസ്സാലാതിരമാലകളെ മുത്തു പവിഴങ്ങ
ളാക്കുന്നു സൂര്യൻ, അവരുംമിന്നാത്തളങ്ങുന്നു.
ശാന്തനാകുന്നു സൂര്യൻ തൻ തീനാളം കനലാക ക്കി മാറ്റികൊണ്ട്,സിന്ദുരംവാരിപ്പശി ഒരുങ്ങിയിറങ്ങി കണ്ണിനെപൊന്നണിയി പ്പിക്കാൻ സർവരുമാസൗന്ദര്യമാസ്വദിച്ചീടാൻ
ഈ സന്ധ്യാവേളയിലെത്തുന്നിതാസർവരു മുത്സാഹത്തോടെയേറെയിഷ്ടത്തോടെ എന്നുമോർമയിൽ വാഴുമീ മായാജാലം കാണാ ൻ സൂര്യന്റെ മടക്കയാത്രകാണാൻ.


ചോന്ന പനിനീർ പൂവ് പോൽ, പർവതങ്ങൾ 'പോൽ, അലയുന്ന സിംഹം പോൽ, കാട്ടാന പോൽ,
കടുവ പോൽ ഏറെ രൂപങ്ങളാൽ
മനോഹരമായിരിക്കുന്നു കാർമുകിലുംഓരോ ദിനവുമോരോ മാറ്റവുമായ് പ്രകൃതി നീ മായാജാലമൊരുക്കുന്നു. ഈ വേളയെ ഓർക്കാൻ കൊതിപ്പിക്കുന്നു വീണ്ടുമാ കാഴ്ചകാണാൻ കൊതിപ്പിക്കുന്നു.


മനസ്സിലെ ഭാരമിറക്കാനും മനസ്സിൽ സന്തോഷ മേകിടാനും പ്രകൃതിതൻ കൈത്താങ്ങാണിതൊക്കെ, പ്രകൃതി തൻ സാന്ത്വനങ്ങളാണിവ.ഏവർക്കുമായി നൽകീടുന്നു.


അക്ഷയ.എ.എം.
11 എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത