എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

'അതിജീവനം ' ഈ വാക്ക് ഇന്ന് മലയാളിക്ക് അന്യ മല്ല . നിരവധി വിപത്തുകൾ കേരളത്തെ കാർന്നു തിന്നപ്പോൾ മലയാളികൾ അതിനെ പിഴുത് എറിഞ്ഞു.നമ്മൾ ഒറ്റക്കെട്ടായി നിന്നു പൊരുതി. കേരള തീരത്ത് നാശം വിതച്ച ഓഖിയെയ്യും കോഴിക്കോടും മലപ്പുറത്തും വിപത്തായി മാറിയ നിപയെയും കേരളത്തെ ഒറ്റകെട്ടായി നില്കാൻ പഠിപ്പിച്ച മഹാ പ്രളയത്തെയും തോൽപിച്ച കേരളിയർ അടുത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. അതിനുള്ള ഊർജം നമ്മുടെ ഉള്ളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. കൊറോണയെയും തോല്പിക്കാൻ നമ്മുക്ക് കഴിയുമെന്ന് തീർച്ചയാണ്. അത് കഴിഞ്ഞ മൂന്ന് വർഷം പറഞ്ഞു നൽകുന്നു.

                                  എന്നാൽ മറ്റുള്ളവയിൽ  നിന്ന് വത്യാസമായി covid-19(corona virus disease -2019) ലോകത്തെ മുഴുവൻ നശിപ്പിച്ചുകൊൺടിരിക്കുന്ന ഒരു മഹാമാരിയാണ്. ഈ മഹാമാരിയെ ചെറുക്കാൻ ലോകം മുഴുവൻ പൊരുത്തുകയാണ്. ലോകത്തെ മുഴുവൻ കാർന്നു തിന്നുന്ന ഈ മഹാമാരി ലോകത്തെ ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികപരമായും വളരെയധികം ബാധിച്ചു. അനുനിമിഷം നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണവും കൂടുന്നു. ഇതിനുള്ള ഏറ്റവും വലിയ വെല്ലുവിളി മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെ ആണ്. എന്നാൽ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. അതുകൊണ്ട് ഇന്ന് ഈ രോഗത്തെ ചില ഇടങ്ങളിൽ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിച്ചു. നല്ലരീതിയിൽ പ്രതിരോധിച്ചാൽ അധികം വൈകാതെ ഇതിനെ വേരോടെ പിഴുതെറിയാൻ സാധിക്കും. 
                  കേരളം തുടക്കം മുതൽ തന്നെ നല്ല രീതിയിലുള്ള പ്രതിരോധം തീർതത്തു കൊണ്ട്  

തൃശ്ശൂരിൽ റിപ്പോർട്ട്‌ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ രോഗിയെയും മറ്റുള്ളവരെയും രോഗവിമുക്തരാക്കാൻ സാധിച്ചത്. എങ്കിലും ഒട്ടും പ്രതീഷിക്കാതെ ചിലരുടെ അറിവില്ലായ്മ മൂലം ഉണ്ടായ കൊറോണയുടെ രണ്ടാം വരവ് കുറച്ചു അധികം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു എങ്കിലും ഇന്ന് ഒരുപരിധി വരെ ഈ രോഗത്തെ നല്ല രീതിയിൽ പ്രതിരോധിക്കുന്നു. കേരളത്തിലെ കൊറോണ മൂലം മരണപെട്ടവരുടെ എണ്ണവും (4)രോഗവിമുക്തരാകുന്നവരുടെ എണ്ണവും ശുഭസൂചന നൽകുന്നു. അത് കേരളത്തിന് ആശ്വാസം നൽകുന്നു……..

                                കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗം ശുചിത്വം തന്നെയാണ്. അതിൽ പരിസരശുചിത്വവും വ്യക്തി ശുചിത്വവും പെടുന്നു. കൈ നന്നായി സോപ്പ്, അല്ലെങ്കിൽ sanittaraisar ഉപയോഗിച്ച് കഴുകുക എന്നതും മുഖാവരണം ധരിക്കുന്നതും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു. സാമൂഹിക അകലം പാലിച്ചു ഒറ്റകെട്ടായി നിൽക്കുക എന്നത് തന്നെ ആണ് ഏറ്റവും ഉചിതമായ മാർഗം. ഇത്തരം പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം നല്ല രീതിയിൽ തടയാൻ സാധിക്കുന്നു. 
                     ഇന്ന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ചു സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാൽ ഇവിടെയും വിജയം നമ്മുക്ക് ആക്കാൻ സാധിക്കും. ഇനിമുതൽ ശുചിത്വം ശീലിക്കാം. മുത്തശ്ശി കഥകളിൽ കേട്ടിട്ടുള്ള കിണ്ടിയും വെള്ളവും ഇനി വീടിന്റെ പടിവാതിലിൽ സ്ഥാനം പിടിക്കട്ടെ. നമ്മുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായി… 
             കൂടെ നമ്മുക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ഭരണാധികാരികൾക്കും പോലീസിനും വേണ്ടി പ്രാർത്ഥിക്കാം……….. BIG SALUTE TO ALL……..
      Stay at home………….. stay safe……...
അഞ്ജന. എ .ആർ
10 A എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം