എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/രോഗപ്രതിരോധംകോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം-കോവിഡ്- 19

കൊറോണ എന്ന മാരകമായ രോഗം ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനിൽ ഇപ്പോൾ വളരെ കുറച്ച് രോഗികളെ ഉള്ളൂ. ഇതിന്റെ അർത്ഥം എന്നത് രോഗപ്രതിരോധം തന്നെയാണ്. ആദ്യം എത്രയധികം പേരാണ് വുഹാനിൽ മരണമടഞ്ഞത്. കൊറോണ എന്ന രോഗം പരത്തുന്നത് കോവിഡ്- 19 എന്ന വൈറസാണ്. ഈ വൈറസിനേ ഇല്ലാതാക്കുന്നതിനായി മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. ഈ അസുഖം മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ പകരുന്നു. എന്നാൽ ഈ അസുഖം വന്നാൽ ഇതിനെ സ്വയം പ്രതിരോധിക്കാവുന്നതാണ്. അസുഖം ബാധിച്ചാൽ മറ്റുള്ളവരുമായിട്ടുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുന്നതുമൂലം ഇതിനെ തുരത്താവുന്നതാണ്. ഏത് വലിയ രോഗം വന്നാലും പ്രതിരോധം തന്നെയാണ് ഏറ്റവും വലിയമരുന്ന്. വുഹാനിൽ ഇപ്പോൾ നല്ല രീതിയിൽ രോഗത്തെ പ്രതിരോധിക്കുന്നു. മരണസംഖ്യ കുറഞ്ഞിരിക്കുന്നു. പലരും രോഗവിമുക്തരാകുന്നു അതുപോലെ തന്നെ മറ്റു നാടുകളിലുള്ള ആളുകൾക്കും ഇങ്ങനെ കഴിയട്ടെ. കേരളത്തിൽ ഒറ്റക്കെട്ടായ് പ്രതിരോധിക്കുന്നു. കൈകൾ കഴുകുകയും മാസ്ക് ധരിക്കുകയും പുറത്തിറങ്ങാതിരിക്കുകയും ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഒരു രോഗപ്രതിരോധം തന്നെയാണ്.

ഇനിയും നമുക്ക് പ്രതിരോധിക്കാം ഒറ്റക്കെട്ടായ് പ്രതിരോധിക്കാം

ARYA.K.G
6 B എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം