എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായി

ഈ ഭൂമിയിൽ പിറന്നൊരീ ഞാൻ
എൻ ജന്മ സുകൃതമാണെന്നതോർക്കാം
എൻ സ്വന്തം നാടിനെ മലിനമായ് മാറ്റുന്ന
എൻ പ്രിയ കൂട്ടുകാർക്കായി ഇതാ-
ഒരു പുതിയ ഗാനം ഒരു നവ സംഗീതമെന്നപോലെ
നമ്മുടെ തെളിനീരു നൽകും ജലാശയങ്ങൾ
ചപ്പുചവറുകൾ തൻ കൂമ്പാരമായി
ദൈവത്തിൻ നാടെന്ന എൻ പ്രിയ കേരളം
മിഴികൾ തുറന്നു ഞാൻ നോക്കുന്ന നേരത്ത്
ആകെ തകർന്നു തരിപ്പണമായ്
നമ്മുടെ വീടുകൾ ശുചിയായി സൂക്ഷിക്കാൻ
നമ്മുടെ പരിസരം മലിനമാക്കേണമോ?
കേരളമെന്നതു കേട്ടാലഭിമാനപൂരിത-
മാകണമെന്നതോ പഴയ വാക്യം
കേരളമെന്നതു കേട്ടാലോ ശിരസ്സു കുനിക്കും അവസ്ഥയല്ലോ
സ്ക്കൂളുകൾ, ആശുപത്രികൾ എന്നു വേണ്ട-
എവിടെയും മാലിന്യം മാത്രമല്ലോ
പട്ടിയും, പൂച്ചയും, കാക്കയും തിന്നു മരിക്കുന്നു വിശപ്പടക്കാൻ
ചത്തതൊ, ചീഞ്ഞതോ പ്ലാസ്റ്റിക്കോ എന്നുവേണ്ട-
റോഡിൽ വലിച്ചെറിയുന്നു ജനം
ശുചിത്വ വാരമാഘോഷിക്കുന്ന
ഈ കൊച്ചു കേരളത്തിൻ ജനങ്ങൾ
ശുചിത്വമെന്തെന്നറിയാതെ സ്വയം ജീവിതം തന്നെ മലിനമാക്കി
മഴ പെയ്തു മാനം തെളിഞ്ഞ നേരം
രോഗങ്ങൾ പലതും തെളിഞ്ഞു വന്നു
എന്തുചെയ്യേണമെന്നറിയാതെ നമ്മൾ
നെട്ടോട്ടമായി ആശുപത്രിതോറും
നിപ വന്നു, കൊറോണ വന്നു ഇനിയെന്താണാവോ,കാത്തിരിക്കാം
നല്ലൊരു നാളെയെ സ്വപ്നം കാണുവാൻ
നല്ലൊരു നാടിനായ് നമുക്കൊരുമിക്കാം
രോഗം വരുന്നതിനു മുൻപു തന്നേ
രോഗ പ്രതിരോധം എടുക്കണം നാം
മറ്റുള്ളവർക്കു രോഗം കൊടുക്കാതെ
ശുചിത്വം പാലിച്ചു ജീവിക്കണം നാം
വ്യക്തി ശുചിത്വം പാലിച്ചു നാം
ഒരു നവ യുഗത്തിനായ് കാത്തിരിക്കാം
രോഗമുണ്ടെന്നറിയുന്ന നിമിഷത്തിൽ
സ്വയം ചികിത്സ നമുക്കൊഴിവാക്കാം
പോവുക നിങ്ങൾ ആരോഗ്യകേന്ദ്രങ്ങളിൽ
ഓർക്കുക നമ്മളെന്നുമെന്നും
നാളെയുടെ വാഗ്ദാനങ്ങളായ നമ്മൾ
നമ്മുടെ മക്കൾ കരുതി വയ്ക്കേണ്ടത് ഇത് മാത്രമോ
നാട്ടിൽ ശുചിത്വം പാലിക്കാൻ
പങ്കുചേരേണം നാം
തുടച്ചു നീക്കേണം മാലിന്യത്തെ നാം
നമ്മുടെ സാക്ഷര കേരളത്തിൽ
നാടെന്ന സമ്പത്ത് കൈവിടല്ലെ
മാറ്റുക, മാറ്റുക ഈ ദൂഷ്യ സ്വഭാവങ്ങൾ
വരിക, വരിക പ്രിയ ജനമേ
നമുക്കൊത്തു ചേർന്ന് മാലിന്യം തുടച്ചു നീക്കാൻ
ഒത്തു ചേർന്ന് മാലിന്യം തുടച്ചു നീക്കാം.

മരിയ ബേബി
7 A എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത