എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒരുമയുണ്ടെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുണ്ടെങ്കിൽ

ഞാൻ കൊറോണ എന്നെ നിങ്ങൾക്ക് എല്ലാർക്കും അറിയാം എന്നു കരുതുന്നു. എന്നെ അറിയാതിരിക്കാൻ വഴിയില്ല കാരണം ഞാൻ ഇപ്പോൾ ലോകത്തിൻ്റെ എല്ലാ കോണിലുമുണ്ട്. എൻ്റെ വരവിൻ്റെ ഉദ്ദേശം തന്നെ ഈ ലോകത്തെ നശിപ്പിക്കുക എന്നതാണ്‌. പക്ഷെ എനിക്ക് അധികനാൾ ഇവിടെ പിടിച്ച് നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ലാ കാരണം ഈ ലോകം മുഴുവൻ എന്നെ ഇവിടെ നിന്ന് തുരത്താനുള്ള പരിശ്രമത്തിലാണ്.ഈ രാജ്യങ്ങളെല്ലാം ഒരു കേമൻമാരാണ്. അതിൽ ഒരു രാജ്യമാണ് ഇന്ത്യ അവിടെ2018 ലും 2019 ലും മഹാപ്രളയം വന്നു അവർ അതിനേയും നേരിട്ടു പിന്നെ അവരോട് എതിർക്കാൻ ഞാൻഎൻ്റെ അനുജൻ നിപ്പയെയും അയച്ചു നോക്കി അവനെയും അവർ തോൽപ്പിച്ചു. ഒരു മയാണ് അവരുടെ പിൻബലം. അവരുടെ ഒരുമയുടെ മുൻപിൽ ജാതി, മതം, വലിയവൻ, ചെറിയവർ എന്നോന്നിനും സ്ഥാനമില്ലാ. ചെറിയ ഒരു പേടിയോടെയാണ് ഞാൻ അവരെ എതിർക്കാനായി ചെല്ലുന്നത്. എന്നാലും ഞാൻ പോരാടുക തന്നെ ചെയ്യും. ഈ ജനങ്ങൾ വളരെ വലിയ പോരാട്ടത്തിലാണ് എന്നെ തകർക്കാൻ എനിക്ക് അലർജിയുള്ള വ്യത്തിയാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി ഹാൻ വാഷ്, സാനിറ്റിസൻ സോപ്പ് പിന്നെ പുറത്തിറങ്ങുമ്പോൾ മാസ് കും ഗ്ലാസ്സും ധരിക്കാതെ ആരും പുറത്തിറങ്ങാറില്ല ധരിക്കാതിരുന്നങ്കിൽ എനിക്ക് എങ്ങനെയെങ്കിലും ആളുകളുടെ ദേഹത്ത് പ്രവേശിക്കമായിരുന്നു.മി ക്യവാറും ഈ ലോക്ക് ഡൗൺ തീരുന്നതിനു മുൻപ് തന്നെ എനിക്ക് പോകേണ്ടി വരും. എനിക്കിനി രക്ഷയില്ലാ! ഈലോക്ക് ഡൗൺ തിരുന്നതിനു മുൻപ് എല്ലാം പഴയതുപോലെയാകും എന്നെ ഈ ലോകത്തു നിന്ന് തന്നെ തുടച്ചു മാറ്റു എന്നാണ് തോന്നുന്നത്. അതിനുള്ള തയ്യാറെടുപ്പില്ലാണ് ഇവർ. എല്ലാ രാജ്യങ്ങളും ഒരുമയോടെ ഒത്തുചേർന്നപ്പോൾ ഈ ലോകം ആളുകളോടുള്ള ശത്രുതയെല്ലാം പേടിഞ്ഞ് എന്നെ ഇല്ലാതാക്കാൻ വേണ്ടി പ്രക്നിക്കുകയാണ്. അവർ ഒരുമിച്ചപ്പോൾ എൻ്റെ വ്യാപനവും കുറഞ്ഞു തുടങ്ങി. അവരുടെ കഠിന പരിശ്രമം ബലിച്ചു തുടങ്ങി എനിക്കിനി പോക്കേണ്ടി വരും എന്നത് തീർച്ചയായി. ഇപ്പോൾ എനിക്ക് മനസ്സിലായി ലോകം മുഴുവൻ ഒന്നിച്ചാലുള്ള ശക്തി. ഇവരുടെ ഒരുമയുടെ മുൻപിൽ ഒരു വിപത്തിനും അധികനാൾ എതിർത്തു നിൽക്കാൻ പറ്റില്ലാ. ഒരുമിച്ചു നിന്നാൽ പറ്റാത്തതായി ഈ ലോകത്ത് ഒന്നു തന്നെ ഇല്ലാ.

വൈഗ . എം . എസ്സ്
5 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ