എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം
ഒരോജീവിയും അതിനുചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്.ഓരോ

പ്രദേശത്തുംജൈവവൈവിധ്യം ആവാസവ്യവസഥയ്ക്കും ഭീഷണി യാകുന്നഘടകങ്ങളേപ്പറ്റീ പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്താൽ മാത്രമേ മനുഷ്യ സമൂഹത്തിന് തന്നെ നിലനിൽപ്പുള്ളൂ.

           ലോക ത്തിലെ തന്നെ ഏറ്റവും ശ്രദ്‌ധേയമായ ആരോഗ്യ സ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന്‌ പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയാണ്.മലീനജലം കെട്ടികിടക്കുന്നതിലൂടെയും പരിസരശുചിത്വം ഇല്ലാത്തതും വ്യക്തിശുചിത്വക്കുറവും മറ്റുപലരോഗങ്ങൾക്കുംകാരണമാകുന്നു.മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, മലമ്പനി,കോവിഡ്, തുടങ്ങിയ മാരകമായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പടർന്നുപിടിക്കുന്നു എന്നത് ആശങ്കയുയർത്തുന്നു.കൊതുകുകളുടെ ക്രമാതീതമായ വർദ്ധനവും ശുദ്ധജല ദൗലഭ്യവുമാണ് മിക്ക പകർച്ചവ്യധികളുടേയുംപ്രധാന കാരണം.വ്യക്തിചിത്വം പാലിക്കുന്നതിനൊപ്പംതന്നെ പരിസരശുചിത്വവുംപാലിക്കുക എന്നാൽ മാത്രമേ നമ്മുക്ക് രോഗങ്ങളെതുരത്താൻ സാധിക്കു. ഇതിന് വ്യാപകമായ പ്രചാരണവും ബോധവൽക്കരണവും അത്യാവശ്യമാണ്.നാം ഓരോരുത്തരും വ്യക്തിശുചിത്വവും,പരിസരശുചിത്വവും പാലിക്കുന്നതിനോടൊപ്പം തന്നെ പൊതു സ്ഥലങ്ങളും ജലസ്രേതസ്സുകളും മലീനമാകാതെ കാത്തുരക്ഷിക്കുകയും വേണം.
        നമ്മുക്ക് ഒരുമിച്ച് പൊരുതാം നല്ലൊരു നാളേക്കായ്
കാർത്തി.എസ്
5 C എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം