എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/അനുഭവം തന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവം തന്ന പാഠം

ഒരു ഗ്രാമത്തിൽ അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു.അപ്പു ശുചിത്വത്തിന്റെ കാര്യത്തിലും പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിലും വളരെ ശ്രദ്ധാലുവായിരുന്നു.അവന്റെ വീടിനടുത്ത് താമസിച്ചിരുന്ന കൂട്ടുകാരനായ മനു വളരെ വിക്യതിയായിരുന്നു.എന്തുകിട്ടിയാലും കൈ കഴുകാതെ വലിച്ചുവാരി തിന്നും.അവന്റെ വീട്ടുകാരും അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇത് അപ്പുവിന്റ ശ്രദ്ധയിൽ പെട്ടു.അപ്പു മനുവിനെ വിളിച്ച് കുുറച്ച് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഒരിക്കലും കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്,ഭക്ഷണത്തിനു മുൻപും ശേഷവും കൈയും വായും കഴുകണം.വ്യത്തിയായി കുളിക്കണം, വ്യക്തിശുചിത്വം പാലിക്കണം അതുപോലെ തന്നെ പരിസരശുചിത്വവും വളരെ ആവശ്യമാണ്.മനു ഇവ ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ പോലുളള മാരകമായ വൈറസ് നമുക്ക് പകരും.അത് നമുക്ക് ചുറ്റുമുളള എല്ലാവർക്കും പകരാൻ ഇടയാക്കും.അതുകൊണ്ട് ശുചിത്വം പാലിക്കണം.അപ്പോൾ മനുവിന് മനസ്സിലായി.അപ്പു പറഞ്ഞത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കി മനുവും ശുചിത്വം പാലിച്ചു മറ്റുളളവർക്ക് ഇത് പറഞ്ഞുകൊടുക്കുകയും ചെയ്തു.

ശ്രീദേവി പ്രതാപൻ
6A എം യു പി എസ് പൊറത്തിശ്ശേരി
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ