എം ടി എൽ പി എസ് മേൽപ്പാടം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ വിയപുരം പഞ്ചായത്തിലെ മേൽപ്പാടം മുറിയിൽ നാലാം വാർഡിൽ എം റ്റി എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ പഞ്ചായത്തിലെ ആദ്യത്തെ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് മർത്തോമ സഭയാണ്. പുരാണ പ്രസിദ്ധമായ പമ്പയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. എഡി 1879 മാർത്തോമ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്നു നെൽപ്പാടത്ത് കൈത പറമ്പിൽ കോറോത്ത് തോമാകത്തനാർ. അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സ് ഉള്ള സ്കൂൾ ആരംഭിച്ചു. പിന്നീട് മേൽപ്പാടം മാർത്തോമാ ഇടവകയുടെ അഭിലാഷമനുസരിച്ച കൈത പറമ്പിൽ പുരയിടത്തിൽ അന്നു നിലവിലിരുന്ന 3ക്ലാസ്സ് ഉള്ള പള്ളിക്കൂടം പ്രതിഫലം കൂടാതെ ഇടവകയ്ക്ക് വിട്ടുകൊടുത്തു. അന്നത്തെ അധ്യാപകർ വിദേശികൾ ആയിരുന്നു. ആര് 1914 4ക്ലാസ്സ് ഉള്ള സ്കൂളായി ഉയർത്തി. 1961 ഏപ്രിൽ മാസത്തിൽ. പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് പമ്പാനദിയുടെ തെക്കേക്കരയിൽ L ആകൃതിയിൽ ആറു ക്ലാസ്സുകൾ നടത്തക്കവണം പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1961 62 സ്കൂൾ വർഷം മുതൽ പുതിയ കെട്ടിടത്തിൽ അധ്യായനം തുടങ്ങി. 1970 80 കളിൽ 8 ഡിവിഷനുകളുള്ള സ്കൂളായിരുന്നു ഇത്. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീപ്രൈമറിയുമുണ്ട്.]]