എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/സ്‌നേഹഹസ്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്‌നേഹഹസ്തങ്ങൾ

 
ജീവൻ തുടിപ്പുകൾ ചെപ്പിലാഴ്ത്തി
ജീവിതം - നാടിന്നുഴിഞ്ഞുവച്ചു
രാപ്പകലെന്നൊരു ഭേദമന്യേ
മരണം മുഖാമുഖം കണ്ടിടുന്ന
മാലാഖമാരിവർ,
ദൈവത്തിൻ തുല്യരായ്
നമ്മുടെ യു ളളിൽ നിറഞ്ഞിടുന്നു '
നാടിനായ് വീറോടെ സജ്ജമാകുന്നൊരു
നിങ്ങൾ തൻ ധീരത വാഴ്ത്തുന്നു നാം
ക്ലേശങ്ങളെല്ലാ മതുള്ളിലാക്കി
വർത്തിക്കും നിങ്ങൾ തൻ
സഹനതയെ
വാഴ്ത്തി പുകഴ്ത്തുന്നു ഞങ്ങൾ
കാക്കിതന്നുള്ളിലെ മാനുഷക്കോലങ്ങൾ അശ്രുകണങ്ങളി
ന്നൊപ്പിടുന്നു
മാനദണ്ഡങ്ങളോ
പാലിച്ചുകൊണ്ടവർ
നാടിൻ നിയമവും കാത്തിടുന്നു
പട്ടിണിക്കോലങ്ങൾ
ക്കന്നം വിളമ്പിയ
മാനുഷർക്കെല്ലാം
പ്രണാമം
നാടിനായ് വീറോടെ സജ്ജമാകുന്നവർ
അപരന്റെ സൗഖ്യമായ്
നിന്നിടുന്നു
ഇവരുടെ ഉള്ളിലെ ധീരത കണ്ടു നാം
ആ ർ ഷ സംസ്ക്കാരത്തെ
മാനിച്ചിടാം
എല്ലാ കരങ്ങളും ഒത്തുചേർന്നൊത്തു
ചേർന്ന് മുന്നോട്ടു
മുന്നോട്ടു പോയിടേണം
നേരിടാം നമ്മൾക്കീ മാരിയിന്ന്
പ്രതിരോധ മാർഗങ്ങൾ
തീർത്തു കൊണ്ട്
 
 

ഗോപിക ഗോപൻ
8.A എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത