എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ഒരിടത്ത് ഒരു ഗ്രാമത്തിൽ ചിന്നു എന്ന ഒരു പത്തുവയസ്സുകാരിയുണ്ടായിരുന്നു.അവളുടെ മാതാപിതാക്കൾ അവളുടെ ചെറുപ്പത്തിലെ മരണപ്പെട്ടു പോയി. പിന്നെ അവളെ വളർത്തിയത് മുത്തശ്ശിയായിരുന്നു.മുത്തശ്ശി ശുചിത്വത്തെ മുറുകെ പിടിക്കുന്ന ഒരാളായിരുന്നു.മുത്തശ്ശി അവളെ വളരെ ലാളിച്ചാണ് വളർത്തിയിരുന്നത്.അവൾക്ക് ഒരേഒരു ദുശ്ശീലമേ ഉണ്ടായിരുന്നുള്ളു.അവൾ മുതിർന്നവർ പറയുന്നതൊന്നും കേൾക്കില്ലായിരുന്നു. ഒരു ദിവസം അവൾ കൂട്ടുകാരുമൊത്ത് മണ്ണിൽ വീടുണ്ടാക്കി കളിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ മുത്തശ്ശി അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചത് ഇത് കേട്ടതും അവൾ മുത്തശ്ശിയുടെ അടുക്കലേക്ക് ഓടിച്ചെന്നു. അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ മുത്തശ്ശി അവളെ തടഞ്ഞു.എന്നിട്ട് പറഞ്ഞു"ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ കഴുകണമെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്." ഇത് അവൾ കേട്ടതായി പോലും ഭാവിച്ചില്ല.അവൾ കൈ കഴുകാതെ ആ ഭക്ഷണം എടുത്ത് കഴിച്ചു. അൽപം കഴിഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു വയറുവേദന.വേദന സഹിക്കാൻ വയ്യാതെ അവൾ കരയാൻ തുടങ്ങി.അവളുടെ കരച്ചിൽ കേട്ട് മുത്തശ്ശി ഓടിവന്നു. മുത്തശ്ശിക്ക് ഔഷധ മരുന്നുകളെകുറിച്ച് നല്ല അറിവുണ്ടായിരുന്നു. അവളുടെ വയറുവേദനയ്ക്കുള്ള ഔഷധമരുന്ന് മുത്തശ്ശി അവൾക്ക് ഉണ്ടാക്കി കൊടുത്തു.അത് കുടിച്ചപ്പോൾ അവൾക്ക് ഒരാശ്വാസം തോന്നി. ഇത് കണ്ട മുത്തശ്ശി അവളോട് പറഞ്ഞു "ഞാൻ പറഞ്ഞത് കേട്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു."അന്നാണ് അവൾക്ക് മനസ്സിലായത് ശുചിത്വം എത്ര പ്രധാനപ്പെട്ട കാര്യമാണെന്നും മുതിർന്നവരുടെ വാക്കുകൾ എത്ര വിലപെട്ടതാണെന്നുമുള്ള കാര്യം . അന്നു തന്നെ അവൾ പ്രതിജ്ഞയെടുത്തു "ഇന്ന് മുതൽ ഞാൻ ശുചിത്വത്തെ മുറുകെ പിടിക്കുന്ന ഒരു കുട്ടിയായിരിക്കും അതുപോലെതന്നെ മുതിർന്നവർ പറയുന്നത് അനുസരിക്കുകയും ചെയ്യും "ഇതായിരുന്നു അവളുടെ പ്രതിജ്ഞ.ഈ പ്രതിജ്ഞ എടുത്തതു മുതൽ അവളൊരു നല്ല കുട്ടിയായി വളരാൻ തുടങ്ങി.

Hiba
8A എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ