എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കൊറോണഎന്ന എൻെറയാത്ര
കൊറോണ എന്ന എന്റെ യാത്ര
വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടിയിറങ്ങിയ ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു.ചൈനയിലെ വുഹാനിൽ നിന്ന് ഇറ്റലിയും അമേരിക്കയും കുറേ രാജ്യങ്ങളും വിസിറ്റ് ചെയ്ത് God's own country ആയ കേരളത്തിൽ എത്തിയത്.ഒരു രാജ്യക്കാരും ഞങ്ങൾക്ക് ഇത്രയും സ്വീകരണം തന്നുകാണില്ല.കേരളത്തിൽ എത്തിയതും ഭയങ്കര ആഘോഷമായിരുന്നു.എല്ലാ ചാനലുകളും മതിലുകളിലും ഞങ്ങളുടെ ഫോട്ടോ ആയിരുന്നു.പക്ഷേ കേരളത്തിൽ ഞങ്ങൾക്ക് ഇഷ്ടപെടാതിരുന്നത് എല്ലായിടത്തും ഉണ്ടായിരുന്ന സോപ്പിന്റെ മണമാണ്.പിന്നെ ചില സ്ഥലങ്ങളിൽ ഞങ്ങളെ കൊല്ലാൻ വലിയ വലിയ ജല പീരങ്കികൾ ഉണ്ടായിരുന്നു.ഞങ്ങളെ പേടിച്ച് എല്ലാവരും വീട്ടിൽ ഇരിക്കാൻ തുടങ്ങി.പേടിയില്ലാത്തവരെ പേടിപ്പിക്കാൻ പോലീസും ആർമിയും ഒക്കെ ഇറങ്ങി.ഒരു ദിവസം രാത്രി എല്ലാവരും ദീപങ്ങൾ കൊളുത്തി.ഞങ്ങൾക്ക് ഭയങ്കര സന്തോഷം തോന്നി.പക്ഷേ പിന്നീടാണ് മനസ്സിലായത് അത് ഞങ്ങളുടെ കൂട്ടുകാരെ കൊന്ന ആൾക്കാരെ പ്രോത്സാഹിപിക്കാൻ ആയിരുന്നു എന്ന്.കഴിഞ്ഞ ദിവസം പൂക്കളുടെ മഴ ആയിരുന്നു.അതും അവർക്ക് വേണ്ടി!ഇപ്പോൾ ഇവിടെ ഞങ്ങൾക്കാണ് പേടി.വിദ്യാഭ്യാസം ഉള്ള കേരളത്തിലെ ആൾക്കാരോട് കളിച്ചാൽ പണി കിട്ടും എന്ന് മനസ്സിലായി.ഉടനെ നാട് വിടുന്നതാണ് ബുദ്ധി.ഇനി ഈ നാട്ടിലോട്ട് ഞങ്ങൾ ഇല്ല.ഇവിടെ വച്ച് ജീവന് നഷ്ടപെടാൻ സാധ്യത ഉണ്ട്..... എന്ന് കൊറോണ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ