എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2022-23 വരെ | 2023-24 | 2024-25 |

അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരബോധം, സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. കേരളത്തിന്റെ മണ്ണിൽ രൂപം കൊണ്ട ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കാൻ സാധിച്ചു. 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കുമാണ് ഒരു വർഷം പ്രവേശനം ലഭിക്കുക. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ആഴ്ചയിൽ 2 ദിവസം കേഡറ്റുകൾക്കായി പി ടി യും പരേഡും.നടത്തുന്നു. വിദ്യാർത്ഥികളിലെ അലസതയും ആത്മവിശ്വാസക്കുറവും മാറ്റി നിർത്തി അവനിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പുറത്തെടുത്ത് നാളെയുടെ നായകരായി വളരാൻ 2 വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ സാധിക്കുന്നു. 2014 ൽ ഈ പദ്ധതി ആരംഭിച്ചു.