എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ ശുചിത്വം ഒരു സംസ്കാരം
ശുചിത്വം ഒരു സംസ്കാരം
വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെ യും ജീവിത ശൈലീ രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ച് കഴുകുക. ഇതിലൂടെ വൈറസുകളെ നമുക്കു തുരത്താനാവും. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടേ മാറിക്കഴിഞ്ഞു. ശുചിത്വം ഒരു സംസ്ക്കാരമാണ് .ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പര ആശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്. ജീവൻ്റെ തുടർച്ചക്ക് പ്രകൃതിയുടെ നിലനിൽപും പരിപാലനവും അത്യന്താപേക്ഷിതമാണ്. സമൂഹമാകട്ടെ വ്യക്തികളിലും കുടുംബങ്ങളിലും അധിഷ്‌ഠിതമാണ്. രോഗ പ്രതിരോധ ശേഷി ശരീരത്തിന് ഇല്ലാതാകു മ്പോൾ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട് .വ്യക്തിശുചിത്വം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു .ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ ലോകത്തിൽ എല്ലായിടത്തും ഒരു പോലെയല്ല എന്നതാണ് വാസ്തവം. ശുചിത്വം പുറമെ മാത്രം ഉണ്ടായിരിക്കേണ്ട ഒന്നല്ല. ജീവിതത്തിൻ്റെ സമസ്ത തലങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണ് അത് .നമ്മുടെ ധാർമ്മിക നിഷ്ഠകളും ആരാധനയും ഉൾപ്പെടുന്ന ഒരവസ്ഥ കൂടിയാണ് ശുചിത്വം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം