എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/എന്റെ കേരളം എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം എത്ര സുന്ദരം

പരീക്ഷക്കാലം തീരും മുമ്പേ
പാഞ്ഞെത്തി കൊറോണ
പേടി വന്നു , ന്യൂസ് കണ്ട്
ചാനലുകൾ മാറ്റി നോക്കി
കണ്ടതെല്ലാം കൊറോണ തന്നെ

സായാഹ്നങ്ങളിൽ ആറു മണിയിൽ
ഓടിവരും മന്ത്രി മുഖ്യൻ
തന്നിടും സാന്ത്വനം
കണ്ടിടുന്നു ഞങ്ങൾ സകുടുംബം

വൃത്തിയുള്ള വീടും
ശുചിത്വമാർന്ന പരിസരവും
ഒത്തുചേർന്ന് ഞങ്ങൾ
'സ്വപനഗൃഹത്തിൻ' , ഭൂഷണമാക്കി
കൃഷി ചെയ്തു , നട്ടു പപ്പര
പയർ, പടവലം, പാവൽ
മന്ത്രി മുഖ്യന്റെ വാക്കുകൾ
തെറ്റാതെ പാലിച്ചു.

കൈകൾ കഴുകി
പിന്നെയും കഴുകി
കഴുകാത്തതിനു ഓർമ്മിപ്പിച്ചു , വഴക്കുപറഞ്ഞച്ഛൻ..
ഓടിയോടി കൈകഴുകി അമ്മ..

റേഷൻവാങ്ങി വന്ന അച്ഛൻ എനിക്ക്‌ പുതുകാഴ്ച.
കഴുകി ഉണക്കി അരിയുമായി അച്ഛൻ മില്ലിലേക്ക്..
പലഹാരങ്ങൾ ഉണ്ടാക്കി തന്നു അമ്മ..
പരീക്ഷിച്ചു ഞാനും ചില പലഹാരങ്ങൾ..
ലോക്ക്ഡൗൺലെത്തിയ അമ്മൂമ്മ പറഞ്ഞു സൂപ്പർ..
ചക്ക തിന്നു ചക്കയടയും
ചേമ്പ് തിന്നു പിന്നെ താളും
മുരിങ്ങയില തിന്നു പപ്പങ്ങ തിന്നു..

ഇറ്റലിയിലെ നിലവിളി കണ്ടു ഞാൻ ഞെട്ടി..
അമേരിക്കയ്ക്ക് എന്തു പറ്റി?
എനിക്ക് ഒന്ന് മാത്രം മനസ്സിലായി..
എന്റെ കേരളം മാത്രം കരഞ്ഞില്ല..
കൈകളിൽ എടുത്തു എൻ കേരളത്തെ..
മന്ത്രി മുഖ്യനും ശ്രീമതി ടീച്ചറും..
പേടി വേണ്ട തെല്ലും പേടി വേണ്ട..
കൊറോണയോട് തെല്ലും പേടി വേണ്ട..
നമിച്ചിടുന്നു നിങ്ങളെ , പിന്നെയാ ശുഭ്രവസ്ത്രധാരികളായ മാലാഖമാരെ..
ആരോഗ്യപ്രവർത്തകരെ..

കണ്ടു പഠിക്കയെൻ കേരളത്തെ..
ലോകമേ.......... എന്നു ഞാൻ വിളിച്ചുകൂവി..

നേഹ മരിയ മാഗ്നസ്
9 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത