എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/കരുതലിന്റെ തൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ തൈകൾ.....

"എടാ...ഒന്ന് പെട്ടന്ന് വാട്ടോ.. നമ്മുടെ മാച്ച് തുടങ്ങാൻ ഇനി 5 മിനിറ്റ് ഒള്ളൂ... ഡാ ഷാഹിദ്... ". "ദാ വരുന്നു ഞാൻ ബൂട്ട് ഇടട്ടെ.. നമുക്ക് വിജയിക്കണം..".

അങ്ങനെ അജ്‌സലും ഷാഹിദും കൂടി മാച്ചിന്ന് പോയി. സമയം 4:15 ന്ന്  മാച്ച് തുടങ്ങി. 10 മിനിറ്റ്  കഴിഞ്ഞപ്പോ ആണ്   ഡിജിപി  അലക്സാണ്ടർ സർ വന്നത്. സാറിനെ കണ്ടാൽ ആരും ഓടില്ല അത്രക്കും നല്ല സ്വഭാവമാണ് ആൾക്ക്. ഒരോ കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കും. സാറിനെ കണ്ടപ്പോ അവരെല്ലാവരും ഗുഡ് ഈവെനിംഗ് പറഞ്ഞു. ഗോയ്‌ഡ്‌ ഈവെനിംഗ് എന്നെ സാറും തിരിച്ചു പറഞ്ഞു. "ഞാൻ നിങ്ങൾക്ക് ചില കാര്യങ്ങളും നിബന്ധനകളും പറഞ്ഞു തരാം " അങ്ങനെ സർ പറഞ്ഞു തുടഞ്ഞി. "രോഗത്തെ പ്രതിരൗധിക്കേണ്ട ദിവസ്സങ്ങളാണ് നമ്മിലുള്ളത്. ഈ ദിവസങ്ങളിൽ ജാഗ്രത വേണം "അങ്ങനെ കുറച്ചു കാര്യങ്ങൾ സർ പറഞ്ഞുകൊടുത്തു. അതിനു ശേഷം അവർ 22 ആളുകളും വീട്ടിലേക്ക് മടങ്ങി. ഇനി ജാഗ്രത വേണo  എന്ന്  പറഞ്ഞു അവർ കളി നിർത്തി. എന്നിട്ട് അവർ ഒരു വാട്സ്ആപ്പ് കൂട്ടായിമ തുടങ്ങി. അതിന്ന് പേരുനല്കി *കരുതലിന്റെ തൈകൾ *. അവർ 22 പേരുടെ കഠിന  പ്രയത്നത്തിന്റെ ഫലം 5 മാസങ്ങൾക്ക് ശേഷമാണ് നാട്ടുകാരും എല്ലാം ജനങ്ങളും ഞെട്ടിയത് ശേഷം വന്ന വാർത്ത കണ്ടായിരുന്നു. ആ വാർത്ത എന്താണന്നോ? അവർ 22 പേരും അവരുടെ സ്വന്തം വീട്ടിൽ പല തരാം പച്ചക്കറികളുടെ തോട്ടം ഉണ്ടാക്കുകയും, 500 രൂപയോളം വിലമതിക്കുന്ന പച്ചക്കറികളാണ് അവർ 44 വീടുകളിലേക്കായി നൽകിയത്. "ഈ 5 മാസം അവർ നമുക്ക് നല്ലൊരു പാഠമാണ്  പഠിപ്പിച്ചത് " അവർ അവരെ സഹായിച്ച രക്ഷിതാക്കൾക്കും നന്ദി  പറഞ്ഞു അവരെ അഭിനന്ദിക്കുകയും ചെയ്തു. എന്ന് അവരെ ആദരിച്ചുകൊണ്ട് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അങ്ങനെ ആ. കൂട്ടുകാരുടെ "തൈകൾ  നാളേക്കുള്ള കറുത്തലായി "..........
ഷിഫാന ജബിൻ
7 A എം എ എം യു പി എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ