എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ അനുഭവങ്ങൾ
ലോക്ക് ഡൌൺ അനുഭവങ്ങൾ
പ്രിയപ്പെട്ട കൂട്ടുകാരെ, കോവിഡ്- 19 എന്ന മഹാമാരി ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിൽ വന്നിട്ട് നമ്മെയെല്ലാവരെയും ലോക്ക് ഡൗൺ ആക്കിയിരിക്കുകയാണല്ലോ. ഈയിടെ വന്ന 'നിപ്പ'യടക്കം നമ്മെയെല്ലാവരെയും വിഷമത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തെപ്പോലും ഒരുമ കൊണ്ടും മനസ്സുറപ്പ് കൊണ്ടും കീഴ്പെടുത്തിയ നാടാണ് നമ്മുടേത്.അതുപോലെ, കോവിഡ് എന്ന മഹാമാരിയെയും എത്രയും വേഗത്തിൽ തുരത്തിയോടിച്ച് നമ്മുടെ നാടിനെ നല്ല സ്ഥിതിയിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കട്ടെ. നമ്മെയെല്ലാവരെയും വീട്ടിൽ തഴച്ചിട്ട ലോക്ക് ഡൗണിനോട് ചിലപ്പോഴൊക്കെ എനിക്ക് വലിയ ഇഷ്ടം തോന്നാറുണ്ട്. കാരണമറിയണ്ടേ? ഒന്നാമതായി, ' നോവൽ കൊറോണ' എന്ന കുഞ്ഞൻ വൈറസിൻ്റെ നമ്മുടെ നാടിനെ കീഴ്പ്പെടുത്തണം എന്ന ആഗ്രഹം വിഫലമായില്ലേ.പുറം രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായും ജോലിക്കായും പോയ നമ്മുടെ നാട്ടിലെ ജനങ്ങൾക്കിടയിൽ അവരറിയാതെ ഈ വൈറസ് കയറിക്കൂടിയില്ലേ. നമ്മുടെ നാട്ടിലെത്തിയപ്പോഴല്ലേ നമ്മളറിയുന്നു, അവർക്കുള്ളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന വൈറസ് ഭീകരനാണെന്ന്. ഒന്ന് തൊട്ടാൽ തൊട്ടവനുള്ളിലേക്ക് കയറിക്കൂടുന്ന വില്ലൻ. എന്നാൽ ലോക്ക് ഡൗൺ കാരണം നമ്മളൊക്കെ വീട്ടിലായപ്പോൾ അവ നങ്ങ് പരന്നു നടക്കാനുള്ള അവസരം കിട്ടാതെയായി. ലോക്ക് ഡൗൺ പിന്നെയും പഠിപ്പിച്ചു ഒരുപാടു കാര്യങ്ങൾ. പറയട്ടെ ഞാൻ. ദിവസവും രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോയി വൈകിട്ട് തിരിച്ചു വരുന്ന ഞാനും, പാതിരാത്രി വരെ ഓഫീസിൽ ചിലവഴിക്കുന്ന അച്ഛനും കണ്ടില്ല, സൂര്യൻ കിഴക്കുദിക്കുമ്പോൾ പ്രവർത്തിച്ചു തുടങ്ങി സൂര്യൻ അസ്തമിച്ച ശേഷവും ചലിച്ചു കൊണ്ടിരിക്കുന്ന ,എന്നും വീട്ടിൽ അകപ്പെട്ട നമ്മുടെ പ്രിയപ്പെട്ട അമ്മമാരെ. എന്നാൽ ഈ ലോക്ക് ഡൗൺ നമുക്കും തന്നു ഒരു അവസരം, നമ്മുടെ അമ്മമാരെ സഹായിക്കാനും അവർ അനുഭവിക്കുന്ന മുഷിപ്പും ബോറടിയുമൊക്കെ അറിയാനും. തീർന്നോ ഇല്ല. വെറുതെയിരുന്നപ്പോൾ കുറേ പുസ്തകങ്ങൾ വായിക്കാൻ ശ്രമിച്ചു, വീട്ടിൽ ചെടികൾ നട്ടു, അവയെ പരിപാലിക്കുന്നു, ദിവസവും മുടങ്ങാതെയുള്ള വ്യായാമം, കുടുംബത്തോടു ഒന്നിച്ചുള്ള ഭക്ഷണം, ചെറിയ പാചക വിദ്യകൾ - ഇതൊക്കെയാണ് ലോക്ക് ഡൗൺ ദിവസങ്ങളിലെ എൻ്റെ കലാപരിപാടികൾ. കൂട്ടുകാരെ, നിങ്ങൾക്കുമുണ്ടാകും ഇതുപോലുള്ള നല്ല ലോക്ക് ഡൗൺ അനുഭവങ്ങൾ എന്ന് കരുതുന്നു.വീട്ടിൽ അകപ്പെട്ട ദിവസങ്ങളിൽ നാം ശീലിച്ച എല്ലാ നല്ല ശീലങ്ങളും ജീവിതത്തിൽ ഇനിയങ്ങോളം നാം പാലിക്കണം.അതു പോലെ ഈ ദിവസങ്ങളിൽ നമ്മെ വിട്ടുപോയ എല്ലാ ദുശ്ശീലങ്ങളും ഇനി നമ്മെ തേടി വരാതിരിക്കാൻ നാം ശ്രദ്ധിക്കുകയും വേണം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം