ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

മനുഷ്യനും പ്രകൃതിക്കും അപകടകാരികളായ വസ്തുക്കൾ സ്വാതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്.പരിസ്ഥിതി മലിനീകരണം ,ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് . എല്ലാ മലിനീകരണവും സർവ ജീവജാലങ്ങൾക്കും ദോഷകരമാണ്.

പലരീതിയിലാണ് മാലിന്യങ്ങൾ അന്തരീക്ഷത്തിൽ എത്തി ചേരുന്നത് .അഗ്നിപർവത സ്ഫോടനങ്ങളിലൂടെയും സമുദ്രജലം ബാഷ്പീകരിച്ചുണ്ടാകുന്ന ലവകണികകളിലൂടെയും പുറംതള്ളുന്ന ധൂളികണങ്ങൾ വിഷവാതകങ്ങൾ തുടങ്ങിയവ നൈസർഗിക മാലിന്യങ്ങലാണ്. അന്തരീക്ഷത്തിലേക്ക് എത്തിചേരുന്ന വിഷ വാതകങ്ങൾ ആഗോള താപനത്തിനു കാരണമാകുന്നു.ആഗോളതാപനം ഉണ്ടാകുന്നതിലൂടെ ഓസോൺ പാളിയ്ക്കു വിളളലേൽക്കുകയും സൂര്യപ്രകാശം നേരിട്ട്‌ ഭൂമി യിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.ഇതു മനുഷ്യന് മാരകമായ രോഗങ്ങൾ ഉണ്ടാക്കുകയും പ്രപഞ്ചത്തിലെ ആവാസവ്യവസ്ഥയ്ക്കു തന്നെ കാരണമാവുകയും ചെയ്യുന്നു.അതിനാൽ നമ്മൾ ഒരുമിച്ച് ചേർന്ന് മലിനീകരണത്തെ തടയേണ്ടതുണ്ട്.

സോനാ വി .എസ്
3 B ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം