അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഭിന്നശേഷി സൗഹൃദ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

റിസോഴ്സ് അധ്യാപിക യുടെ സേവനം

  • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി. ആർ. സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
  • പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ്‌ മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു.
  • കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു  വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും   ലഭ്യമാക്കിനൽകുന്നു.
  • കോവിഡ് മഹാമാരിക്കാലത്ത്  പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി Ssk യുടെ നേതൃത്വത്തിൽ kite വിക്ടർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ adapt ചെയ്തു ഓരോ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി വൈറ്റ് ബോർഡ്‌ എന്ന പേരിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു.ഈ ക്ലാസുകൾ റിസോഴ്സ് അധ്യാപിക കുട്ടികളുടെ ക്ലാസ്സുകളും കാറ്റഗറിക്കും അനുസരിച്ചു ഗ്രുപ്പുകളായി തിരിച്ചു watsapp ഗ്രൂപ്പുകളിലൂടെ വീഡിയോകളും, വർക്ഷീറ്റുകളും നൽകി അവരുടെ  തുടർച്ച നഷ്ടപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
  • പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ iq test നടത്തുന്നതിനും മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും

പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അർഹതപ്പെട്ട pre metric scholarship, Ssk യിൽ  നിന്നും ലഭിക്കുന്ന girls stipend, Transport allowance, Escort allowance, സാമൂഹികനീതി വകുപ്പിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, വനിതാ ശിശുവികസന വകുപ്പിൽനിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, പഞ്ചായത്ത്‌, കോർപറേഷൻ എന്നിവയിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, നിരാമയ മെഡിക്കൽ ഇൻഷുറൻസ്, Unique disability identity card, മറ്റു ആനുകൂല്യങ്ങളും  ലഭ്യമാക്കുന്നരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ദിനാചരണങ്ങൾ

എല്ലാ വർഷവും ഡിസംബർ 3 world disability day സ്കൂളിൽ നടത്താറുണ്ട്. ഈ ദിവസം ഭിന്നശേഷിക്കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന രീതിയിലുള്ള പരിപാടികൾ നടത്താറുണ്ട്. സഹപാടികൾക്കും സമൂഹത്തിനും ബോധവൽക്കരണം നടത്തുന്നതിനുള്ള ക്ലാസ്സുകളും നടത്താറുണ്ട്.എല്ലാ ദിനാച രണങ്ങളെപ്പറ്റിയും കുട്ടിക്ക് അവബോധമുണ്ടക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്

വിദഗ്ധരുടെ ക്ലാസുകൾ

SSK യുടെ നേതൃത്വത്തിൽ ഭിനശേഷിക്കാരുടെ മാതാപിതാക്കൾക്കായി, ഓരോ വിഭാഗത്തിലും specialisation നടത്തിയ Therapist ന്റെയും Doctors ന്റെയും ക്ലാസ്സുകളും, പേരെന്റെസിനു അവരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരങ്ങളും ഒരുക്കി കൊടുക്കാറുണ്ട്.

ഭൗതീക സാഹചര്യങ്ങൾ

പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അവരുടെ ചലനാത്മകത സുഗമമാക്കുന്നതിനായി സ്കൂളിൽ റാമ്പും, വിസ്താരമുള്ള ക്ലാസ്സ്‌ മുറികളും തയ്യാറാക്കിയിട്ടുണ്ട്.താഴത്തെ നിലയിലുള്ള ക്ലാസ്സ്‌ മുറികൾ തന്നെ അവർക്കു നൽകാരുണ്ട്.

പരിമിതികളെ മറികടന്നു ഉന്നത വിജയം കരസ്തമാക്കിയ കൊച്ചുമിടുക്കൻ

OH വിഭാഗത്തിൽപെടുന്ന  ഹാറൂൺ തന്റെ പരിമിതികളെ മറികടന്നു plus two കോമേഴ്‌സ് സ്ട്രീമിൽ നിന്നും ഫുൾ A+ വാങ്ങിച്ചു 2021 വർഷത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരുന്നു.