അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ ജീവന്റെ നിലനിൽപ്പ്
ജീവന്റെ നിലനിൽപ്പ്
നമ്മുടെ ഭൂമി സൗരയുഥത്തിലെ ഒരു അംഗമാണ്. മനുഷ്യനു ചുറ്റും കാണുന്ന പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃത മല്ലാത്ത മാറ്റം ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്ന പരിസ്ഥിതി ഒരു ജൈവ ഘടന യാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. അണകെട്ടി വെള്ളം തടഞ്ഞു നിർത്തുകയും, ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്നത് പ്രകൃതിക്ക് ദുരിതങ്ങൾ സൃഷ്ടിക്കുന്നു. സുനാമി പോലുള്ള വെള്ളപ്പൊക്കം മലയിടിച്ചിൽ കൊടുങ്കാറ്റും മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നു. ശബ്ദമലിനീകരണം, ജലമലിനീകരണം, വായുമലിനീകരണം, അന്തരീക്ഷ മലിനീകരണം ഇവയെല്ലാം പ്രകൃതിക്ക് ഭീഷണിയാകുന്നു. പരിസ്ഥിതിയെ മലിനമാകാതിരിക്കാൻ വേണ്ടി നമുക്ക് ഓരോരുത്തർക്കും കഴിയുന്ന രീതിയിൽ പരിശ്രമിക്കാം. അതിലൂടെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം. ഇതുപോലെതന്നെ ശുചിത്വത്തിന് കാര്യത്തിലും, പരിസര ശുചിത്വത്തിനും നമുക്ക് ബോധം ഉണ്ടായിരിക്കണം. ഇന്ന് നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ഭയാനകമായ ഒരു അവസ്ഥയാണ് ശുചിത്വമില്ലായ്മ. ഇന്ന് ജനങ്ങൾ എല്ലാം തന്നെ നേരിടുന്ന ഭയാനകമായ ഒരു അവസ്ഥയാണ് കോവിഡ് 19എന്ന മഹാമാരി. ഇന്ന് ജനങ്ങൾ ലോകമൊട്ടാകെ മരണഭീതിയിൽ കഴിയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ നാം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് ഇത്. നമ്മൾ എല്ലാവരും ഒന്നായി കൈകോർത്താൽ ഈ മഹാമാരിയിൽ നിന്ന് നമുക്ക് മുക്തി നേടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം