അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

ജൂലൈ 14.ചാന്ദ്രയാൻ വിക്ഷേപണം ലൈവ്.                                

ജൂലൈ 14-ആം തീയതി ചാന്ദ്രയാൻ 3 യുടെ ലൈവ് വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ വീക്ഷിക്കുന്നതിന് അവസരം ഒരുക്കി .എല്ലാ ക്ലാസുകളിലും ലാപ്ടോപ്പുകളും പ്രോജക്ടറുകളും അറേഞ്ച് ചെയ്തിരുന്നു.ചാന്ദ്രയാൻ 3 യുടെ ലൈവ് ടെലികാസ്റ്റ് വിദ്യാർത്ഥികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു.വിക്ഷേപണവുമായി ബന്ധപ്പെട്ട് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകർ വിക്ഷേപണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.

സബ് ജില്ലാ,ജില്ലാ മേളകളിൽ സ്കൂളിന് മികവ്.

ഈ കഴിഞ്ഞ ബത്തേരി സബ്ജില്ല ശാസ്ത്രമേളയിലും,ജില്ല ശാസ്ത്രമേളയിലും അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി .ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും വിവിധ വിദ്യാർഥികൾ പങ്കെടുത്തു.