അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/ആർട്സ് ക്ലബ്ബ്-17
സ്കൂൾ സാഹിത്യസമാജം 2019-2020
സാഹിത്യ സമാജം സെക്രട്ടറി: ശ്രീമതി. ജയശ്രീ. ആർ
സാഹിത്യസമാജം ജോയിൻ സെക്രട്ടറി :ശ്രീമതി. വി.ബീന കുമാരി ശ്രീമതി.ദിവ്യാനായർ
2019-2020 അധ്യായന വർഷം ജൂൺ മാസത്തിൽ സാഹിത്യസമാജം രൂപീകരിക്കുകയുണ്ടായി. ഇതിന്റെ സെക്രട്ടറിയായി ജയശ്രീ ടീച്ചറിനെയും ജോയിൻ സെക്രട്ടറിമാരായി ബീനാ കുമാരിടീച്ചറെയും ദിവ്യ ടീച്ചറേയും തെരഞ്ഞെടുത്തു.തടർന്ന് അഞ്ച് മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസ്സിൽ നിന്നും സെക്രട്ടറിയും ജോയിൻ സെക്രട്ടറിയെയും തെരഞ്ഞെടുത്തു.
സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ മാസം മുതൽ എല്ലാ വെള്ളിയാഴ്ചയും എട്ടാം പീരീഡിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് സർഗോത്സവം നടത്തിയിരുന്നു. അങ്ങനെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് അരങ്ങുണർന്ന ദിവസങ്ങളായിരുന്നു അത്. സ്കൂൾ യുവജനോത്സവം ഒക്ടോബർ മാസം രണ്ടുദിവസങ്ങളിലായി നടത്തി.എല്ലാ കുട്ടികളും ഈ മത്സര പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി. അടൂർ ഉപജില്ലാ കലോത്സവം നവംബർ മാസത്തിൽ നടത്തുകയുണ്ടായി. അതിലും നമ്മുടെ സ്കൂളിലെ കുട്ടികൾ നിരവധി മത്സരങ്ങളിൽ സമ്മാനാർഹരായി. പത്തനംതിട്ട ജില്ലാതല മത്സരം ഡിസംബറിൽ നടത്തി. സബ് ജില്ലയിൽ നിന്നും ഒന്നാംസ്ഥാനവും എ ഗ്രേഡും കിട്ടിയ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. ജില്ലാ തലത്തിൽ ഒന്നാം സമ്മാനം കിട്ടിയ കുട്ടികളെ സംസ്ഥാനതലത്തിൽ മത്സരിപ്പിച്ചിരുന്നു.
ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സംഘഗാനം ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ജില്ലാ കലോത്സവത്തിലും സെക്കൻഡ് ആ ഗ്രേഡ് ലഭിക്കുകയുണ്ടായി. ഇതിനു പുറമെ ലളിതഗാനം ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ സിതാര. S ന് തേഡ് ആ ഗ്രേഡ് നേടാൻ കഴിഞ്ഞു.മാപ്പിളപ്പാട്ട് യുപി വിഭാഗത്തിൽ സാറ ഷിബു ഉസ്മാന് ബി ഗ്രേഡും ലഭിക്കുകയുണ്ടായി.അത് വളരെ വലിയ അംഗീകാരമായിരുന്നു. വിവിധ ജില്ലകളിലെ ധാരാളം കുട്ടികൾ പങ്കെടുത്തിരുന്ന അറബി പദ്യം ചൊല്ലൽ നമ്മുടെ സ്കൂളിലെ ഷിബിനഷിബിന് സെക്കൻഡ് Aഗ്രേഡ് വാങ്ങാൻ കഴിഞ്ഞു. സാഹിത്യ സമാജ ത്തിന്റെ ഭാഗമായി 2020 ഫെബ്രുവരി മാസത്തിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് സ്കൂൾ ആനിവേഴ്സറി നടത്തുകയുണ്ടായി.