അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/വിദ്യാരംഗം-17
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വർഷങ്ങളായി ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു കഥാരചന കവിതാരചന ഉപന്യാസരചന നാടൻപാട്ട് കവിതാലാപനം ആസ്വാദനം എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ കുട്ടികളെല്ലാം പങ്കെടുക്കാറുണ്ട് . സബ് ജില്ലാ ജില്ലാതലങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്ഥാന തലത്തിലും സ്ഥിരസാന്നിദ്ധ്യമാകുന്നു .പുസ്തകാസ്വാദനം, നാടൻപാട്ട് എന്നീ ഇനങ്ങളിൽ സംസ്ഥാന തല ശില്പശാലയിൽ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. . ഈ കൊറോണക്കാലത്ത് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഓൺലൈൻ ഉദ്ഘാടനം നടത്തി .പ്രശസ്ത സാഹിത്യകാരനും വൈയാകരണനുമായ പ്രൊഫ: മാലൂർ മുരളീധരൻ സാറാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ പരിപാടികളും ഗംഭീരമായി നടന്നത്. പിന്നീട് ഗ്രൂപ്പിൽ HS UP വിഭാഗങ്ങൾക്ക് കവിതാ രചന നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത സർഗാത്മക പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.