അമലോത്ഭവ എൽ. പി. എസ്./അക്ഷരവൃക്ഷം/കൊവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് - 19


ഒരു കാട്ടിൽ കൂടി കൊറോണ നടന്നു പോവുകയായിരുന്നു. അവനു നല്ല വിശപ്പുണ്ടായിരുന്നു. അവൻ ഒത്തിരി ദൂരം നടന്നു നടന്ന് ഒരു നാട്ടിൽ എത്തി. ആ നാടിൻറെ പേര് ചൈന എന്നായിരുന്നു .അന്ന് അവനായിരുന്നു ഏറ്റവും ചെറുത് . കുറച്ചു നാളുകൾക്കു ശേഷം അവനായി അവിടുത്തെ രാജാവ് . അവനെ നേരിടാൻ ആർക്കും കഴിഞ്ഞില്ല .അവനെ നേരിടാൻ ആർക്കും സാധിച്ചില്ല .അവൻ വീരനായകനായി മാറി . അവൻ ഒരാളിൽ നിന്നുഒരാളിലേക്കു എന്നമട്ടിൽ ഓരോ രാജ്യങ്ങളിലേക്കും സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ തുടങ്ങി . അവൻ ജനങ്ങളെ കൊള്ളാൻ ആരംഭിച്ചു .ധാരാളം പേര് അവന്റെ ആക്രമണത്തിൽ മരണമടഞ്ഞു .അങ്ങനെ അവന്റെ ശല്യം സഹിക്കാൻ വയ്യാതെ ജനങ്ങൾ അവനെ നേരിടാൻ തീരുമാനിച്ചു . ജാതി മത വർണ വർഗ്ഗ ഭേദമെന്യെ എല്ലാവരും ഒത്തൊരുമിച്ചു .എങ്ങനെ അവനെ നേരിടണം ഒത്തൊരുമിച്ചാലോചിച്ചു . അവർ എല്ലാവരും ചേർന്ന് തീരുമാനങ്ങൾ എടുത്തു .അത് അനുസരിക്കാനും അങ്ങനെ വീര നായകനായ കൊറോണയെ തൂത്തെറിയാനും തുടങ്ങി ............ കൂട്ടുകാരെ , എന്തൊക്കെ തീരുമാനങ്ങലാണ് അവർ എടുത്തതെന്നറിയേണ്ടേ ........ • കൈകളും മുഖവും എപ്പോളും വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം ............... • ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിക്കണം ............... • സാമൂഹിക അകലം പാലിക്കണം............ • ആരോഗ്യപ്രവർത്തകർ തരുന്ന നിയമങ്ങൾ അനുസരിച്ചു അവരെ ബഹുമാനിക്കുക ....... ഒത്തൊരുമിച്ചു കൊറോണയെന്ന വീര നായകനെ നമ്മുക്ക് ചവിട്ടി താഴ്ത്താം

SIVANI.B.NAIR
3 A അമലോത്ഭവ എൽ. പി. എസ്.
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ