അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

        പ്രകൃതി എന്നത് ദൈവം നമുക്ക് കനിഞ്ഞു നല്കിയ ഒരു വരദാനമാണ് .ഭൂമി എന്ന ആവാസവ്യവസ്ഥയെ പിടിച്ചു നിർത്തുന്നത് തന്നെ ഈ പ്രകൃതിയാണ്. മനുഷ്യൻ്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായി കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയെയും സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. നമുക്ക് താങ്ങായും തണലായും നിലകൊള്ളുന്ന ഈ പരിസ്ഥിതിയെ ഓർക്കാനും പരിപാലിക്കാനുമായി നമ്മൾ ഒരു ദിവസം തന്നെ കണ്ടെത്തിയിരിക്കുന്നു. ജൂൺ അഞ്ച് ....
        പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി നമുക്ക് അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.



അമാന മുഹമ്മദലി
7 ബി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം