എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
ഇന്ന് ലോകം നേരിടുന്ന ഒരേയൊരു ഭീക്ഷണിയാണ് കൊറോണ വൈറസ്.ഇതിനെ മറ്റൊരു പേരിലും വിളിക്കുന്നു.കൊവിഡ്-19.എവിടെ നിന്നാണോ,എങ്ങനെയാണോ ഈ വൈറസ് ലോകത്ത് എത്തിയത് എന്ന് മനസ്സിലാക്കാൻ പറ്റിയിട്ടില്ല.പലരും പല രീതിയിലും കൊറോണയുടെ ജനനത്തെക്കുറിച്ച് പറയുന്നുണ്ട്.പിഞ്ചുകുഞ്ഞുമുതൽ വൃദ്ധരായവരെയടക്കം പിടികൂടുന്ന ഒരു മഹാമാരിയാണ് കൊറോണ.ഇന്ന് ലോകത്തെയാകെ നിശ്ചലമാക്കിയിരിക്കുകയാണ് കൊറോണ.എല്ലാവരും വീട്ടിൽ തന്നെ സമയം ചിലവഴിക്കുന്നു.ലോകം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ് കൊറോണയെ.കൊറോണയെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രതിരോധം തന്നെയാണ്.കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാൻ സാനിറ്ററൈസർ കൊണ്ട് കൈ കഴുകുകയും,മാസ്ക് ധരിക്കുകയും വേണം.എല്ലാവർക്കും ഒറ്റക്കെട്ടായി കൊറോണയ്ക്കെതിരെ കൈകോർക്കാം.നമ്മുടെ രാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്നവരാണ് ഡോക്ടർമാരും,നഴ്സുമാരും,പോലീസുകാരും അങ്ങനെ ഒട്ടനേകം പേർ.അവരുടെ തുടർച്ചയായ പ്രയത്നങ്ങളാണ് കൊറോണയെ ഇല്ലാതാക്കികൊണ്ടിരിക്കുന്നത്.കൊറോണ എന്ന മഹാമാരിയെ ലോകത്തുനിന്നു തന്നെ തുരത്തിയോടിക്കാൻ നമ്മൾ ഒറ്റക്കെട്ടായി പ്രയത്നിക്കണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം