ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം/അക്ഷരവൃക്ഷം/ഒരു കാക്ക കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം/അക്ഷരവൃക്ഷം/ഒരു കാക്ക കാഴ്ച" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കാക്ക കാഴ്ച

പതിവ് പോലെ രാവിലെ കൂട്ടിൽ നിന്നും പറന്നിറങ്ങിയ കാക്കച്ചി തൊട്ടടുത്ത മരച്ചില്ലയിൽ ചെന്നിരുന്നു. അവിടെ ഇരുന്ന് തിരക്കുള്ള ആ നഗരത്തിലെ കാഴ്ചകൾ കാണാൻ അവൾക്ക് ഇഷ്ടമാണ്.

ചീറിപ്പായുന്ന വാഹനങ്ങൾ , ഉയർന്ന് പൊങ്ങുന്ന പുക ,എന്തിനോ വേണ്ടി തിരക്ക് കൂട്ടുന്ന മനുഷ്യർ, അവർക്കിടയിലൂടെ കനമുള്ള ബാഗിൽ തൂങ്ങി പോകുന്ന കുട്ടിപ്പട്ടാളം. എന്നാൽ ഇന്ന് തിരക്ക് കുറവാണ്. കുട്ടി പട്ടാളങ്ങളെ കാണാനും ഇല്ല. വാഹനങ്ങളുടെ വേഗം കുറഞ്ഞത് പോലെ. ഫാക്ടറിയിൽ നിന്ന് പുക തീരെയും പൊങ്ങുന്നില്ല. മാലിന്യക്കൂമ്പാരത്തിന്റെ ദുർഗന്ധവും കുറഞ്ഞത് പോലെ.

എങ്ങും നിശബ്ദത.ശുദ്ധവായു പറന്ന് തുടങ്ങിയപ്പോൾ മുക്ക് കെട്ടി വച്ച് മനുഷ്യർ മെല്ലെ നടക്കുന്നത് കാണാം. ഇതെന്തു കാലം! കാക്കച്ചി മുക്കത്ത് വിരൽ വച്ചു.

ധ്യാന കൃഷ്ണ.എ.എസ്
4 B ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ