സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ഒരു അവധിക്കാലം
ഒരു അവധിക്കാലം
കൊല്ല പരീക്ഷ കഴിഞ്ഞു പുസ്തകങ്ങൾ ഓരോന്നായി തട്ടിൻ പുറത്തു തട്ടി മാറ്റി മാമ്പഴം മണക്കുന്ന മാവിന്റെ ചോട്ടിൽ മുന്നമേ ചെന്നിഇരിക്കാറുണ്ട് ഞാൻ ചക്കിക്കും ചെക്കനുമൊപ്പം വീമ്പുകഥകളും പറഞ്ഞു തൊടിയിലെ കൊന്ന പൂക്കളും നുള്ളി തോളിൽ കൈയിട്ട് നടന്ന നാൾ ഓർക്കുന്നു ഞാൻ ഇന്നതു വെറും ഓർമയായി, തിരിച്ചു കിട്ടുമോ എന്നറിയാത്ത കാലമായി അകലമാണിക്കാലത്തടുപ്പ മെന്നുചൊല്ലി വാതിൽ അടയ്ക്കും നേരവുമിത്രമേൽ ഭീകരനാണാ വൈറസെന്നുo ഞാൻ കരുതിയില്ല പ്രളയവും നിപ്പയും അതിജീവിച്ച കരുത്തിന്റെ തണലിൽ ഞാനപ്പഴുറങ്ങി പലവട്ടംമുറക്കമെണീറ്റപ്പോഴും ഭീകരമാo കൊറോണയുടെ തേർവാഴ്ച്ച മുന്നോട്ട് പായുന്നതും കണ്ടു അവൻ നാടുകൾ ചുറ്റി രാജ്യവും ചുറ്റി ലോകവും ചുറ്റി കറങ്ങുന്നു ജീവനെടുക്കുന്ന മാരകായുധങ്ങൾ അല്ലാതെ ജീവനെ തുണയ്ക്കുന്നതൊന്നുമില്ല എങ്കിലും സ്വജീവനെ പരിചയാക്കി ഭൂമിയിലെ മാലാഖമാരൊപ്പമുണ്ട് മുന്നിൽ വരുന്നേവനേയും കൈകൾ കൂപ്പി കൊണ്ടനയിക്കുന്ന ആർഷ ഭാരത സംസ്കാരം ചവിട്ടുകുട്ടയിൽ നിന്ന് ഇന്ന് എടുക്കുകയായി അങ്ങനെ പലതും , നാം വിസ്മരിച്ചു പോയതോരോന്നും തിരികെകൊണ്ടുവരേണo അതിജീവനത്തിന്റെ പാതയിൽ തുടരുവാൻ ഇന്നുമാതൊടിയിലെ തേന്മവിൻ മുറ്റത്തേക്ക് കണ്ണും നട്ടു ഞാൻ കാത്തിരിക്കും, ചക്കിക്കും, ചെക്കനുമൊപ്പം കൂകി നടപ്പാൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ