സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:51, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത പാലിക്കാം

കാണുന്ന വാർത്ത കേൾക്കുന്ന
വാർത്ത വ്യാജവാർത്തകൾ
നമ്മിലുടനീളം ശരിയെന്നോ
തെറ്റെന്നോ അറിയാതെ
പ്രെചരിപ്പിക്കുന്നതെന്തിനു മനുഷ്യരെ നാം?...

അനുദിനം നാം കൊറോണഭീതിയിൽ
തളരുന്ന ശാസ്ത്രവും പൊലിയുന്ന
ജന്മങ്ങളും കൈവിട്ടു പോയൊരു
ലോകമിന്നൊരു അണുവിന്റെ
കൈയിലെ കളിപ്പന്തുപോലെയിവിടെ
അമ്മാനമാടിക്കളിക്കുന്നു.

ഭയന്നിടല്ല് നാം ചെറുത്തിടേണം ഈ
കൊറോണയെന്നന്ധകാരത്തെ
നന്മയാണ് വെളിച്ചം തിന്മയാണ്
അന്ധകാരം നന്മയെന്നും ജയിച്ചിടും,
ജാഗ്രതയിലുടനീളം...

ഒന്നിച്ചു മനസുകൊണ്ട് പൊരുതിടാം
നമ്മുടെ ലോകനന്മക്കുവേണ്ടി
നന്ദിയോടെ സ്മരിക്കാം നമ്മുക്കായി
ജീവൻ ത്വജിച്ച മാലാഖമാർക്കുവേണ്ടി
സുരക്ഷിതരായി വീട്ടിലിരിക്കാം നമ്മുടെ
ജീവനുവേണ്ടി....

 

ആൻ തെരേസ് ടോം
9 A സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത