എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/ഇടിമഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇടിമഴ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇടിമഴ


മെഴുകുതിരിയിലുയരുന്ന
ചെറു നിഴൽ വെളിച്ചമേ
പ്രതീക്ഷതൻ വരവിനായ് കാത്തുനിൽപ്പ്തെന്ത് നീ
അരുതരുത് പോകരുത് ഈ കാറ്റിലും മഴയിലും
 എന്റെ കിടാങ്ങൾ ഉറങ്ങുകയായ്
ഒരിറ്റുപറ്റവർക്കായി കൊടുക്കണം
ചോരുന്ന വീടിന്നടുക്കളയിൽ
സന്ധ്യയിൽ നിനച്ചിരിക്കാതെ വന്നൊരു
കെങ്കേമനായ ഇടിമഴയിൽ മറ്റെന്തോ സംഭവിക്കാൻ തുടങ്ങുന്നു
എന്നൊരു ചിന്ത മനതാരിലെങ്ങും
കെട്ടിപ്പിടിച്ചു കിടന്നിട്ടുന്നു
പാവങ്ങൾ പൈതലുകൾ കിടക്കകളിൽ.
 


ശ്രേയ. ഡി. പിള്ള
10 D എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത