എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/*തുരത്തിടാം നമുക്ക് ഒറ്റക്കെട്ടായി പകർച്ചവ്യാധികളെ*

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം നമുക്ക് ഒറ്റക്കെട്ടായി പകർച്ചവ്യാധികളെ
ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. 2003 ഇൽ ചൈനയിലാണ് ആദ്യം ഈ കൊറോണ വൈറസിന്റെ തുടക്കം. അപ്പോൾ അവിടെ സാർസ് എന്ന കൊറോണ വൈറസായിരുന്നു. എന്നാൽ 2004 മെയ് മാസത്തിന് ശേഷം ഈ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടില്ലായിരുന്നു. ഇതുപോലെ തന്നെ 2012 ഇൽ സൗദി അറേബ്യയിൽ റിപ്പോർട്ട്‌ ചെയ്ത മറ്റൊരു രോഗമാണ് മെർസ്. ഇതിനും കാരണം കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നാം ഇപ്പോൾ കാണുന്ന ഈ രോഗം മെർസ്, സാർസ് എന്നിവയുടെ മ്യൂറ്റേഷൻ സംഭവിച്ച രൂപങ്ങളാണ്. ചൈനയിലെ വുഹാനിൽ നിന്നാണ് 2019ഇൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന ഇതിന് പേരിട്ടത് കോവിഡ് 19 എന്നാണ്. ഈ വൈറസിന്റെ പ്രധാന ഭാഗങ്ങളാണ് ആർ എൻ എ യും അതിന്റെ സ്പൈകൊട്ടീനും. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് നമ്മുടെ ശ്വസന നാളത്തിലെത്തുന്നു. എന്നിട്ട് അവിടെയുള്ള റിസപ്റ്റയ്സുമായി അടുക്കുന്നു. ഇത് വഴി അവ നമ്മുടെ കോശത്തിൽ കടക്കുന്നു. ഇത് മൂലം അവരുടെ ആർ എൻ എ വികസിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ കൂടുതൽ ആർ എൻ എ ഉണ്ടാക്കുകയും കൂടുതൽ വൈറസ് ഉണ്ടാവുകയും ചെയ്യുന്നു. ഈ രോഗം തടയാനുള്ള പ്രധാന മാർഗം കൈ കഴുകുക, ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കുക, മാസ്ക് ധരിക്കുക, രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം നടത്താതിരിക്കുക എന്നിങ്ങനെയൊക്കെയാണ്. ഇങ്ങനെ പല പകർച്ച വ്യാധികളെയും തുരത്തണമെങ്കിൽ വ്യക്തി-പരിസര ശുചിത്വം നമുക്ക് അത്യാവശ്യമാണ്. ഇനി ഇപ്പോൾ മഴക്കാലം തുടങ്ങുന്നതോടെ ഡെങ്കിപനി പോലെയുള്ള പല പകർച്ച വ്യാധികളും വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, കുപ്പികൾ, പാത്രങ്ങൾ, പ്ലാസ്റ്റിക് പോലെയുള്ള സാധനങ്ങൾ നാം നീക്കം ചെയ്യൽ നിർബന്ധമാണ്. നമ്മുടെ ഒരാളുടെ അശ്രദ്ധ മൂലം ഒരു സമൂഹം തന്നെ നശിച്ചേക്കാം. അതുകൊണ്ട് നാം അതീവ ജാഗ്രത പുലർത്തൽ അത്യാവശ്യമാണ്. പനി, ചുമ, തലവേദന, തൊണ്ടവേദന എന്നിവയൊക്കെയാണ് പ്രധാന ലക്ഷണം. ലക്ഷണം ഇല്ലാതെയും കൊവിട് 19 വരുന്നതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ലോകത്ത് 2 ലക്ഷം കവിഞ്ഞു. കേരളത്തിൽ ഇപ്പോൾ അതീവ ജാഗ്രത തുടരുന്നു. ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും രാവും പകലും വീട്ടിൽ പോലും പോവാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു. മറ്റുള്ളവർ വീട്ടിലിരുന്നു നാടിനെ രക്ഷിക്കാൻ വേണ്ടി സ്വയം സൂപ്പർ ഹീറോകൾ ആവുന്നു. അങ്ങനെ നാം ഒറ്റക്കെട്ടായി നിന്ന് പല പകർച്ചവ്യാധികളെയും തുരത്തണം.


മുഹമ്മദ്‌ മിൻഹാജ്
6 B എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം