വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം..

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗം എന്നാൽ ശരീരത്തിൽ രോഗാണുക്കളെ പ്രേധിരോധിക്കാനുള്ള ശേഷി കുറയുന്ന അവസ്ഥ ആണ്. ഇത് എങ്ങനെ നമുക്ക് നേടിയെടുക്കാം എന്ന് നോക്കാം. ചിട്ടയായ ആരോഗ്യശീലങ്ങളിലൂടെയും, വ്യായാമത്തിലൂടെയും, വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നും, നല്ല ആഹാരശീലങ്ങളിലൂടെയും നമുക്ക് ഒരു പരിധി വരെ രോഗ പ്രീതിരോധം നേടി എടുക്കാൻ സാധിക്കും. വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിന് നല്ലൊരു ഉണർവ് ലഭിക്കുന്നു ഇത് പല രോഗങ്ങളിൽ നിന്നും നമുക്ക് മോചനം തരുന്നു. അതിനാൽ വ്യായാമം ഒരു ശീലം ആക്കുക. പിന്നീട് നമ്മുടെ ആഹാരശീലങ്ങൾ പഴങ്ങളും പച്ചക്കറി കളും നിത്യ ഭക്ഷണത്തിൽ ധാരാളമായി ഉൾപെടുത്തുക. പഴങ്ങളും പച്ചക്കറികളും നമ്മുടെ രോഗപ്രേധിരോധ ശേഷി വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ശാസ്ത്രീയ ഗവേഷണം അനുസരിച് ഇതിൽ ഉയർന്ന അളവിൽ ഇരുമ്പും, വിറ്റാമിൻ A യും അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നല്ലത് അന്തരീക്ഷം മനുഷ്യ ശരീരത്തിന് അത്യാവശ്യം ആണ്, അതിനാൽ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ചുറ്റുപാടും വലിച്ചെറിയാതെ ശേരിയായ രീതിയിൽ നിർമാർജനം ചെയ്യാൻ സധിക്കണം. ഇല്ലെങ്കിൽ വെസ്റ്ററുകളിൽ നിന്നുള്ള രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്നു രോഗം ഉണ്ടാകാനിടയാകും, പിന്നീട് പ്രധാനമായും ശരീര ശുചിത്വം ഉണ്ടായിരിക്കണം, ശരീരം എപ്പോഴും വൃത്തി ആയി സൂക്ഷിക്കുക, ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കാൻ ശ്രെമിക്കുക ഇത് ശരീരത്തിലെ പല രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും, ഒരു വ്യക്തി നന്നായാൽ വീട് നന്നാകും, വീട് നന്നായാൽ നമ്മുടെ സമൂഹവും നന്നാകും അതിനാൽ ശരിയായ ആരോഗ്യം ശീലങ്ങളിലൂടെ കുട്ടികളായ നമുക്കും, നമ്മുടെ സമൂഹത്തിനും നല്ല രോഗപ്രധിരോ ശേഷിയുള്ള ശരീരം വാർത്തെടുക്കുവാൻ സാധിക്കട്ടെ. നല്ലൊരു നാളേക്കായി നമുക്ക് ചിട്ടയോടെ പ്രീയത്നിക്കാം.


ജോയ്‌സ് എം.സജു
1 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം