ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയിലേക്ക്

പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. എല്ലാ വർഷവും ജൂൺ5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര ജനറൽ അസംബ്ലി 1972 മുതൽ ആണ് ജൂൺ5 പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയത്.പരിസ്ഥിതിയിൽ ഉണ്ടായതും, ഉണ്ടായേക്കാവുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് ഒരു അവബോധം വരുത്തുവാനും നമ്മളാൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആസൂത്രണം ചെയ്യുവാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതിശാസ്ത്രം എന്ന് പറയുന്നത്, പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചും ഭൂമിയിലെ ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതുമായ വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള മുൻകരുതൽ എന്തെന്നാൽ പ്ലാസ്റ്റിക് മലിനീകരണം ,ശബ്ദമലിനീകരണം, വായു മലിനീകരണം, വനനശീകരണം, സയനൈഡ് ഉപയോഗിച്ചുള്ള മീൻപിടുത്തം, തോട്ടപൊട്ടിച്ചുള്ള മീൻപിടുത്തം മുതലായവ തടയുന്നതു വഴി ലുക്കീമിയ, ആസ്മ പോലുള്ള രോഗങ്ങളിൽ നിന്ന് മനുഷ്യനേയും, പ്രകൃതിയേയും ഒരു പോലെ സംരക്ഷിക്കാം. പ്രകൃതി സുരക്ഷിതമല്ലെങ്കിൽ മനുഷ്യർ സുരക്ഷിതരല്ല എന്നതാണ് സത്യം .99% മനുഷ്യർക്കും തിരിച്ചറിവില്ലാത്ത കാര്യമാണിത്. മനുഷ്യന് ആവശ്യമായതെല്ലാം മനുഷ്യൻ്റ അടിത്തറയായ പ്രകൃതി നൽകുന്നുണ്ട്.അടിത്തറ ഇളകിയാൽ എന്താകും ഫലം. ഊഹിക്കാമല്ലോ. അതാണ് അവസ്ഥ. നമ്മൾ പ്രകൃതിയെ നമ്മുടെ ജീവനോളം സ്നേഹിക്കണം  എന്നാലേ നമുക്ക് ജീവിക്കാൻ പറ്റൂ.1962 ൽ റേയ്ച്ചൽ കഴ്സൺ രചിച്ച പരിസ്ഥിതിയുടെ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്ന " നിശബ്ദ വസന്തം" എന്ന പുസ്തകത്തിൻ്റെ പിറവിയോടെയാണ് ഗൗരവകരമായ പരിസ്ഥിതി സംരക്ഷണത്തിൻ്റെ അവശ്യകതയെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞത്.D.D.T എന്ന മാരക വിഷം ഇല്ലാതാക്കിയ അമേരിക്കയിലെ ഒരു പ്രദേശത്തിൻ്റെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ റേയ്ച്ചൽ കഴ്സൺ തുറന്നു വെച്ചത്.ആദ്യം നമ്മുടെ വീട്ടിൽ നിന്ന് തന്നെ തുടങ്ങാം പ്രകൃതിസംരക്ഷണം. പൊതു സ്ഥലത്ത് തുപ്പുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗശേഷം വലിച്ചെറിയുക എന്നിവ നിർത്തുകയാണെങ്കിൽ ഒരു പരിധി വരെ രക്ഷപ്പെട്ടു. ഉദാഹരണത്തിന് വഴിയിൽ വെച്ച് ഒരു മിഠായി വാങ്ങിക്കഴിച്ചു.ആ മിഠായി കവറുകൾ വലിച്ചെറിയാതെ അവരവരുടെ ബാഗിലോ, പോക്കറ്റിലോ കരുതി വീട്ടിൽ കൊണ്ടുവന്ന് വേസ്റ്റ് ബിന്നിൽ സൂക്ഷിച്ചതിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാംഹരിത കർമ്മ സേനയെ ഏൽപ്പിക്കുക. എൻ്റെ ഈ ലേഖനം ശ്രദ്ധയിൽപ്പെടുന്ന സുഹൃത്തുക്കളേ, നിങ്ങൾ ഇന്ന് തന്നെ പ്രതിജ്ഞയെടുക്കണം "ഞാൻ എൻ്റെ പ്രകൃതിയെ സ്നേഹിക്കും, ബഹുമാനിക്കും, സംരക്ഷിക്കും" എന്ന്. കുട്ടികൾ വിചാരിച്ചാൽ പരിസ്ഥിതി മെച്ചപ്പെടും എന്നതിൽ ഒരു സംശയവുമില്ല.കാരണം വളർന്നു വരുന്ന തലമുറയാണ് കുട്ടികൾ. കളങ്കരഹിതമായ  നല്ലൊരു നാളേക്കായ് നമുക്ക് മിഴികൾ തുറക്കാം.
സ്വാലിഹ മൻസൂർ
6B ഗവ എൽവി എച്ച് എസ് കടപ്പ, മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം