എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ മഴപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴപ്പാട്ട്



മഴയെ മഴയെ വരുമോ നീ
ഇതു വഴി പെയ്തു പോകാമോ
ഒരു തരി ഈണം പകരാമോ
ഇതുവഴി പാടിപ്പോകാമോ?
കുന്നി മണിക്കുന്നിൻ മേൽ
തേൻ മഴയായി പെയ്യാമോ?

മഴയേ മഴയേ വരുമോ നീ
കളകള നാദമുയർത്താമോ?
കളകളമൊഴുക്കും പുഴയരികിൽ
ധിമി ധിമിയായി പെയ്യാമോ?

നൃത്തം വെക്കും തെങ്ങിൻ തോപ്പിൽ
പുതുമഴയായി പെയ്യാമോ?
ചെമ്മണ്ണിൻ മണമുയർത്താമോ?

മഴയേ മഴയേ വരുമോ നീ
ഇതുവഴി പെയ്തു പോകാമോ?

           

           

 


അഫിയ നിസ്ബ
3d എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത