ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/കൊറോണയും ലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ലോകവും

ജാതിയും മതവും ഉപേക്ഷിച്ച് ഒത്തുചേർന്ന് അതിജീവിക്കാം എന്ന് കേരളത്തെ പഠിപ്പിച്ച പ്രളയത്തിനുശേഷം ഇന്ന് വീണ്ടും "നല്ലൊരു നാളേക്കായി അകന്നിരിക്കും അതിജീവിക്കാം". എന്ന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ കാലം. പ്രളയം കേരളത്തെ ആകെ ഇളക്കിമറിച്ചു എങ്കിൽ കുറവാണ് ലോകത്താകെ തന്നെ ഇളക്കിമറിച്ചു. അതിജീവനത്തിന് പൊൻപുലരി കാത്തിരിക്കുകയാണ് ലോകത്തെ ഒട്ടാകെ മനുഷ്യരും. കൊറോണ ക്കിടയിലെ ദുരിതങ്ങളും മരണങ്ങളിലും ഏവരെയും ആശങ്കപ്പെടു ത്തുന്നുണ്ടെങ്കിലും പ്രതീക്ഷയുടെ പൊൻപുലരി അകലെയല്ല എന്ന സ്വപ്നം കാണുകയാണ് നാം. ഏവരും വീടിനു പുറത്തിറങ്ങാൻ കഴിയാതെ ഏവരും വീടിനു പുറത്തിറങ്ങാൻ കഴിയാത്തവരുടെ അവസ്ഥ ദാരുണം ആണെങ്കിലും വീട്ടിലിരിക്കാൻ കണ്ണി വിളിക്കാമെന്ന് മുദ്രാവാക്യ പ്രവർത്തിച്ചു കാണിക്കുകയാണ്. നാമേവരും ആവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത ഈ സാഹചര്യത്തിൽ പോലും കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും വേർപിരിഞ്ഞു ഇരിക്കുകയാണ് പലരും. മറ്റുപലർ ആവട്ടെ പകലും രാത്രിയും എന്നില്ലാതെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അവരാണ് യഥാർത്ഥ ഹീറോസ്. അതിൽ ഡോക്ടർമാരും നിയമപാലകരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിച്ചുകൊണ്ട് വീട്ടിലിരിക്കുന്ന നാമേവരും ഉൾപ്പെടുന്നു. ഈ ദുർഘട സാഹചര്യത്തിൽ നിയമപാലകരും ആരോഗ്യവകുപ്പും അവരുടെ കുടുംബത്തെ പോലും ഓർക്കാതെ നമുക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നു. അവർക്ക് നന്ദി പറയാൻ നമുക്ക് വാക്കുകളില്ല. നമുക്ക് അവർക്കായി ദൈവത്തോട് പ്രാർത്ഥിക്കാം നമ്മെ സംരക്ഷിക്കുന്ന വരെ സംരക്ഷിക്കാനായി. ദുരിതമനുഭവിക്കുന്നവർക്കായി ചെറു സംഭാവനകൾ നൽകിക്കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാർ പോലും ഹീറോസ് ആയിക്കൊണ്ടിരിക്കുകയാണ്. ഈ കൊറോണ കാലത്ത് നമ്മുടെ ജീവന് സംരക്ഷണം നൽകാനായി വെയിലത്ത് റോഡുകളിൽ നിൽക്കുന്ന പോലീസുകാരോട് നന്ദി നാം എങ്ങനെയാണ് പറയുക.അവരുടെ ജീവനേക്കാളും വില അവർ നമ്മുടെ ജീവന് കല്പ്പിച്ചു കൊണ്ടാണ് ഈ പ്രവർത്തനങ്ങളിലൂടെ ഈ വ്യാധിയെ തടയാൻ സന്നദ്ധരാവുന്നത്.

ചൈനയിൽ ഉള്ള വുഹാൻ എന്ന നഗരത്തിൽ 2019 നവംബർ അവസാനം കണ്ടെത്തിയ ഈ മഹാരോഗം ലോകത്താകമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ രോഗം പകരാതിരിക്കാൻ നാം ഇടയ്ക്കിടെ കൈകൾ 20 മിനിറ്റ് സോപ്പ് ഉപയോഗിച്ച് കഴുകുകയും, പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം എന്നീ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ചൈനയിൽ ഉള്ള മഹാനെന്ന് വാണിജ്യ നഗരത്തിൽനിന്ന് മൈലുകൾ അകലെയുള്ള ചെറു സംസ്ഥാനത്തിൽ പോലും ഇത് പടർന്നു കയറി. ലോക ശക്തിയായ അമേരിക്കയെ പോലും തളർത്തിയ ഈ വ്യാധി ലോകത്താകമാനം സംഹാരതാണ്ഡവമാടി കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ സാമ്പത്തിക അടിത്തറയെ തന്നെ ഇളക്കി മറിച്ചു ഈ മഹാമാരി ചൈനയിൽ ഉള്ള ലിവിംഗ് ലിയാഗ് എന്ന ഡോക്ടർ ആണ് ലോകത്തോട് ഈ രോഗത്തെക്കുറിച്ച് വിളിച്ചുപറഞ്ഞത്. ഇതിനെ നിഷേധിച്ച ചൈനീസ് സർക്കാർ അദ്ദേഹത്തെ രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തു. അതി സങ്കീർണമായ പല സാഹചര്യങ്ങളും നേരിട്ടു അദ്ദേഹം ഈ രോഗത്തിനു തന്നെ പൊരുതി ലോകത്തോട് വിടപറഞ്ഞു. കോവിഡ്-19 കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ അദ്ദേഹം കൊറോണയിൽ തന്നെ വിലയം പ്രാപിച്ചു. പല രാഷ്ട്ര തലവൻമാർക്കും ഡോക്ടർമാർക്കും ആരോഗ്യവിദഗ്ധർ മാർക്ക് പോലും ഇതിന്റെ വ്യാപനം തടയാനും പകർച്ചയെ നിയന്ത്രിക്കാനും സാധിച്ചില്ല. അവർ അതിനെ തടയാനും നിയന്ത്രിക്കാനുമുള്ള ശ്രമത്തിനിടയിൽ തന്നെ ഒരുപാട് പേരുടെ ജീവൻ ഇല്ലാതെ ആക്കി ഈ മഹാമാരി. ലോകത്താകമാനം വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ഈ വ്യാധി കാരണമായി. നിയന്ത്രണങ്ങൾക്ക് വിധേയമാകാതെ അതിരുകൾ ഭേദിച്ച് ലോകത്താകമാനം മനുഷ്യരുടെ ജീവൻ പറിച്ചെടുത്തു കൊണ്ടിരിക്കുന്നു. ഒരു രാജ്യത്തിനും കൊറോള പകർച്ച യെ അതിൽ മൂലമുണ്ടാകുന്ന മരണനിരക്ക് തടയാൻ കഴിഞ്ഞില്ല. പിന്നീട് വ്യാപനം തടയാനും മരണ സംഖ്യ ക്രമാതീതമായി കുറയ്ക്കാനും ആയി ശ്രമം. അതിൽ പലരാജ്യങ്ങളും അല്പം വിജയം കൈവരിച്ചു.

രോഗത്തിന്റെ വ്യാപനം തടയാനായി പലരാജ്യങ്ങളിലും ലോക്ക്ഡൗൺ നിലനിർത്തി കൊണ്ടിരുന്നു. പൊതു ഗതാഗതം പൂർണമായി നിർത്തിയിരിക്കുകയാണ് കുറച്ചു കഷ്ടപ്പെട്ടാലും ഈ മഹാമാരിയെ നാം അതിജീവിക്കും എന്ന് ഉറപ്പുനൽകി. കുറച്ചു ജനങ്ങളെ ഈ കഷ്ടപ്പെട്ടാലും ഈ മഹാമാരിയെ നാം അതിജീവിക്കും എന്ന് ഉറപ്പുനൽകി. എന്നാൽ പലരും ഇതിനൊന്നും ചെവി കൊടുക്കാതെ പുറത്തിറങ്ങിയത് മൂലം സമൂഹ വ്യാപനത്തിന് ഇടയായി ജനങ്ങളെ ഈ കുറിച്ച് ബോധവാന്മാരാക്കാൻ ആരോഗ്യ പ്രവർത്തകരും പോലീസുക്കാരും കനിഞ്ഞു പരിശ്രമിച്ചു.

ഈ രോഗാവസ്ഥയെ തീർത്തും ഇല്ലാതാക്കാൻ നമുക്ക് സാധിച്ചിട്ടില്ല എങ്കിലും നാം അതിനെ എതിർത്ത് തോൽപ്പിക്കും എന്നത് തീർച്ചയാണ്. നാം ഈ രോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് അതിനുള്ള ഏക വഴി. നാം ഏവരും അതിനുള്ള കഠിന പരിശ്രമത്തിലാണ് ആണ്. ഇതിനിടയിൽ പെട്ടു വലയുന്ന സാധാരണക്കാർപോലും കഠിന പരിശ്രമത്തിലാണ് സാധാരണകാർ ഒരുപാട് കഷ്ടപ്പെട്ട് കഷ്ടപ്പാടുകൾക്ക് ഇടയിലൂടെ കടന്നു പോവുകയാണ് ഈ ലോകം ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിലൂടെ കടന്നു പോവുകയാണ് ഈ ലോക്കഡോൺ ദിനങ്ങളിൽ. അവർ കഴിവതും ആരോഗ്യവകുപ്പിന് നിർദ്ദേശങ്ങൾ പാലിച്ചാൽ ഈ രോഗത്തെ അകറ്റി നിർത്താൻ സാധിക്കും. പലരാജ്യങ്ങളും രോഗത്തെ നിയന്ത്രണ വിധേയമാകുന്നു അതിൽ വിജയിച്ചു. നമ്മുടെ രാജ്യത്തിലും രോഗികളും മരണനിരക്കും നിയന്ത്രിതമാണ്. കേരളത്തിലും ഈ നിയന്ത്രണങ്ങൾ അതീതമായി സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ കഠിന പരിശ്രമത്തിലാണ്. നാം ഈ മഹാമാരിയെ അതിജീവിക്കും തീർച്ച. ഓഖിയെയും, നിപ്പായെയും, പ്രളയത്തെയും അതിജീവിച്ച കേരളത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ കൊറോണ എന്ന മഹാമാരി യുടെയും കണ്ണി മുറിക്കും തീർച്ച.

ആദിത്യൻ. എൻ
6 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം