Schoolwiki സംരംഭത്തിൽ നിന്ന്
ജീവന്റെ പച്ചപ്പ്
പ്രകൃതിയെകുറിച്ച് ഇപ്പോഴും പലർക്കും അറിയില്ല. അതുകൊണ്ട് പ്രകൃതിയെക്കുറിച്ചാണ് ഇന്ന് ഞാൻ എഴുതുന്നത്. മരങ്ങൾ വെട്ടിമുറിക്കുന്നതിന് പകരം മരത്തെ വെച്ച് പിടിപ്പിക്കാൻ ആണ് നാം ശ്രമിക്കേണ്ടത്. മരങ്ങൾ കാരണം ആണ് നമുക്കിന്നു ശുദ്ധമായ വായു ലഭിക്കുന്നത്. ഒരുപക്ഷെ മരങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിൽ മനുഷ്യരും ഇല്ലായിരുന്നു, ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യർ ചെയ്തു കൂട്ടുന്ന അതിക്രമങ്ങൾ ആണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ചൂഷണങ്ങൾ തടഞ്ഞില്ലെങ്കിൽ, സുനാമി, ഭൂകമ്പങ്ങൾ, പ്രളയം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ രൂപങ്ങളിൽ പ്രകൃതിതന്നെ തിരിച്ചടിക്കാൻ തുടങ്ങും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങൾ പലതും അതിന് ഉദാഹരണമാണ്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യർ പ്രകൃതിയെ കീഴ്പ്പെടുതാൻ ശീലിച്ചിരിക്കുന്നു. നാം തന്നെയാണ് പ്രകൃതിക്കൊരു പുതുജീവൻ നൽകേണ്ടത്. പ്ലാസ്റ്റിക് പോലെയുള്ളവയുടെ ഉപയോഗം കുറക്കുകയും അവ കത്തിക്കാതിരിക്കുകയും ജലസ്രോതസ്സുകളിൽ ഒഴുക്കാതിരിക്കുകയുമാണ് നമ്മൾ ഒരു തുടക്കക്കാരൻ എന്ന നിലക്ക് ചെയ്ത് ശീലിക്കേണ്ടത്. കുളങ്ങൾ പോലെയുള്ള ജലസംഭരണികൾ മണ്ണിട്ട് മൂടി അവിടെ വ്യവസായ കെട്ടിടങ്ങളും വലിയ ഫാക്ടറികളും കെട്ടിപൊക്കുന്നതിനു പകരം അവിടം സംരക്ഷിക്കാൻ ആണ് വിവേകമുള്ള നമ്മൾ മനുഷ്യർ ചെയ്യേണ്ടത്. അങ്ങനെ നാം പതിയെ പതിയെ നമ്മുടെ പുതിയ ശീലങ്ങളും ചട്ടങ്ങളും മാറ്റിതുടങ്ങാം, പുതുജീവൻ സൃഷ്ടിക്കാം......
|