സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/ലോക കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക കാഴ്ചകൾ

ആരെന്നു നോക്കാതെ വന്നുവല്ലോ വ്യാധി നീ ..
ജാതിയുമില്ല മതവുമില്ല,
പാമരനില്ല പണ്ഡിതനില്ല,
പ്രതാപമില്ല പ്രശസ്തിയില്ല,
ആരെന്നു നോക്കാതെ വന്നുവല്ലോ
നീയാം മഹാ വ്യാധി....
നിനച്ചിരിക്കാതെയെത്തിയ ഭീതി
തേടിയെത്തിയല്ലോ മാലോകരെ ...
ആദ്യമൊന്നു പുകഞ്ഞു
പിന്നെയോ കത്തിയതാളിയാളി.
ലോകമാകവേ ഞെട്ടിടുന്നു,
പേടിച്ചരണ്ട് പതുങ്ങിടുന്നു,
പതിയെ മാളത്തിൽ ഒളിച്ചിടുന്നു.
എങ്കിലോ...
വ്യാധി തന്നുവല്ലോ ഗുണമേറെ
അന്തരീക്ഷമൊക്കെയും
മാലിന്യ മുക്തമായ്
വീടും പരിസരവും
അതിലേറെ വൃത്തിയായ്
ലാളിത്യ ജീവിതമെന്തെന്നും
വ്യാധി, നീയല്ലയോ നമ്മെ
പഠിപ്പിച്ചത്....

ഐറിൻ ഫ്രാൻസിസ്
7 സി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത