ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/ ഉദയസൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഉദയസൂര്യൻ


    ഉദയസൂര്യൻ
 കിഴക്കുണരും സ്വർണ്ണ പക്ഷി
 ചിറകില്ലാതെ വാനത്തിലൂടെ പറന്നു നടക്കും പക്ഷി
 കിളി കൊത്താത്ത മാമ്പഴം
 പറിച്ചു തിന്നാൻ പറ്റാത്ത മാമ്പഴം
 മരത്തിൽ കായ്ക്കാത്ത പഴമാണ്
 ഒരേ ഒരു പഴം
 വിത്തില്ലാത്ത പഴം
 മണ്ണിൽ വിളയാത്ത മാമ്പഴം

 വിളിക്കാതെ വന്നുപോകുന്ന ചങ്ങാതി
 കൂടെ കൂട്ടാൻ കഴിയാത്ത ചങ്ങാതി
 ഉരുണ്ടു നീങ്ങുന്ന ഒരു തീക്കട്ടയാണ്
 ചൂട് കൂടിയ ആ പഴം
 വെള്ളത്തിൽ മുങ്ങി കുളിക്കുമ്പോഴും
 തൊടാൻ ആകില്ല , എനിക്ക് തൊടണം എന്നുണ്ട്

 എത്ര കത്തിയാലും എണ്ണ തീരാത്ത ദീപം
 ആരും കത്തിക്കാതെ കത്തുന്നു
 ആരും അണയ്ക്കാതെ അണയുന്നു
 കരിയും പുകയും ഇല്ലാത്ത നിറദീപം

 

അമല് കൃഷ്ണ
3 എ ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൌത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത